എസ്‌.എസ്‌.എല്‍.സി : പത്തനംതിട്ട ജില്ലയില്‍ 10194 കുട്ടികള്‍ ഉന്നതപഠനത്തിന്‌ അര്‍ഹത നേടി

konnivartha.com : പത്തനംതിട്ട ജില്ലയില്‍ 2023 മാര്‍ച്ച്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതിയ 10213 കുട്ടികളില്‍ നിന്നും 10194 കുട്ടികള്‍ ഉന്നതപഠനത്തിന്‌ അര്‍ഹത നേടി. ജില്ലയുടെവിജയശതമാനം 99.81% ആണ്‌. 1570 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടി( 519 ആണ്‍കുട്ടികള്‍, 1051 പെണ്‍കുട്ടികള്‍). പരീക്ഷ നടന്ന 166 വിദ്യാലയങ്ങളില്‍ 152 വിദ്യാലയങ്ങള്‍ 100% വിജയം കരസ്ഥമാക്കി. ( 43 -ഗവ സ്കൂള്‍, 101 -എയ്ഡഡ്‌ സ്കൂള്‍, 8 -അണ്‍ എയ്ഡഡ്‌ സ്കൂള്‍). 19 കുട്ടികള്‍ ഉന്നതപഠനത്തിന്‌ അര്‍ഹത നേടിയില്ല.

Read More