എളിമയുടെ ജന സേവനം :പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഇങ്ങനെയാണ് ഔദ്യോഗിക വാഹനം സൈക്കിള്‍: ഒരു ബോര്‍ഡ്, ‘പ്രസിഡണ്ട് , ഗ്രാമപഞ്ചായത്ത് പാമ്പാടി’ ………………………………………………………………………….. ഇത് ‘മാത്തച്ചന് പാമ്പാടി’ .കോട്ടയം പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് .ഔദ്യോഗിക നാമം ഫിലിപ്പോസ് തോമസ്.എളിമയുടെ പര്യായമായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണ്. സൈക്കിളാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം . സൈക്കിള്‍ ഹാന്റിലിന് മുകളില്‍ ഒരു ബോര്‍ഡും. ചുവപ്പില്‍ വെള്ള അക്ഷരങ്ങള്‍ ‘പ്രസിഡന്റ് , ഗ്രാമപഞ്ചായത്ത് പാമ്പാടി’ .ഈ സൈക്കിളില്‍ ആണ് പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഉള്ള പരിപാടികളില്‍ എത്തുന്നത് . ചെറുപ്പം മുതലേ സൈക്കിള്‍ ഓടിക്കാന്‍ ഇഷ്ടമായിരുന്നു. പക്ഷേ പതിനേഴാമത്തെ വയസ്സില്‍ കോളജില്‍ പോകുമ്പോഴാണ് സ്വന്തമായൊരു സൈക്കിള്‍ വാങ്ങുന്നത്. പിന്നെ സ്ഥിരം കോളജില്‍ പോകുന്നതും വരുന്നതുമെല്ലാം സൈക്കിളിന്മേലായിരുന്നു. ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും. സിഎംഎസ് കോളേജില്‍ ഫിസിക്സായിരുന്നു പഠിച്ചതെങ്കിലും പിന്നീട് പൊതു പ്രവര്‍ത്തനത്തിലേക്ക്…
Read More