konnivartha.com : പത്തനംതിട്ട ദേശത്തുടി സാംസ്കാരിക സമന്വയത്തിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മലയാളം വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശത്തുടി സാഹിത്യോത്സവം ജനുവരി ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ഏഴിന് രാവിലെ 9.30തിന് നടക്കുന്ന സാംസ്കാരിക സെമിനാര്‍ പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ള ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രന്‍ അധ്യക്ഷതയും ബോബി ഏബ്രഹാം മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. രാജേഷ് എസ് വള്ളിക്കോട് വിഷായവതരണം നടത്തും. ഉച്ചയ്ക്ക് 1.30തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം വിഖ്യാത ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കോന്നിയൂര്‍ ബാലചന്ദ്രന് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഡോ. നെല്ലിക്കല്‍ മുരളീധരന് സ്മാരക ദേശത്തുടി പുരസ്കാരം സമ്മാനിക്കും. പ്രദീപ് പനങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തും. 3.30തിന് സംഘടിപ്പിക്കുന്ന കവിയരങ്ങ് മനോജ് കുറൂര്‍ ഉദ്ഘാടനം ചെയ്യും. കണിമോള്‍ അധ്യക്ഷത…
Read More