ഉത്സവത്തിമിർപ്പിൽ കേരള സ്കൂൾ കലോത്സവം

കലോത്സവ വേദികളിൽ സർവ്വ സജ്ജമായി ഫയർഫോഴ്‌സ് യൂണിറ്റുകൾ കലോത്സവ വേദികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മുഴുവൻ സമയവും സജ്ജരാണ് ഫയർ ഫോഴ്സ്. ആകെ എട്ട് യൂണിറ്റുകളാണ് വിവിധ വേദികളിലായി സജ്ജീകരിച്ചിട്ടുള്ളത്. രണ്ട് യൂണിറ്റുകളാണ് പ്രധാന വേദിയിൽ ഉള്ളത്. ഊട്ടുപുരയിലും രണ്ട് യൂണിറ്റുകൾ ഉണ്ട്‌. മറ്റ് നാല് വേദികളിലായി ഓരോ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.   പ്രധാന വേദിയിൽ സജ്ജീകരിച്ച യൂണിറ്റിൽ 10 ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും അഞ്ച് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുമാണ് ഉള്ളത്. വേദികളിലൊന്നും അനിഷ്ട സംഭവങ്ങൾ സംഭവിക്കാതിരിക്കാനായി കൃത്യമായ ഇടപെടലാണ് വകുപ്പ് നടത്തുന്നതെന്ന് ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി പറഞ്ഞു. കലോത്സവ കാഴ്ച്ചകൾ ഒപ്പിയെടുത്തും റിപ്പോർട്ടർമാരായും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഓരോ നിമിഷവും ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുത്തും കലോത്സവ നഗരിയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്തും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. വേദികളിലും അണിയറകളിലും സജീവമായ…

Read More