കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി, പത്തനംതിട്ട, മാവേലിക്കര ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളില്‍ പ്യൂണ്‍, ഡെന്റല്‍ ഹൈജിനിസ്റ്റ് എന്നീ ഒഴിവുകളുണ്ട്. പ്യൂണ്‍ (റെജിമെന്റല്‍ സ്റ്റാഫ്) തസ്തികയില്‍ റാന്നി, പത്തനംതിട്ട, മാവേലിക്കര ക്ലിനിക്കുകളില്‍ ഓരോ ഒഴിവ് വീതമാണുള്ളത്. യോഗ്യത:- ഇഎസ്എം (എക്സ് ഹവീല്‍ദാര്‍ അല്ലെങ്കില്‍ അതില്‍ താഴെ )സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതര്‍) വയസ് -2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. അപേക്ഷകര്‍ ഗവ. മെഡിക്കല്‍ ഓഫീസര്‍ /സിവില്‍ സര്‍ജനില്‍ നിന്നുള്ള ഓഫീസ് സീലോടുകൂടിയ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. റാന്നി, പത്തനംതിട്ട പോളി ക്ലിനിക്കുകളില്‍ പത്തനംതിട്ട ജില്ലക്കാര്‍ക്ക് മാത്രം അപേക്ഷിച്ചാല്‍ മതി. മാവേലിക്കരയില്‍ ആലപ്പുഴ ജില്ലകാര് മാത്രവും.പ്രതീക്ഷിക്കുന്ന ശമ്പളം -പ്രതി മാസം 14,700. ഡെന്റല്‍ ഹൈജിനിസ്റ്റ് (റെജിമെന്റല്‍ സ്റ്റാഫ് ) ഒരു ഒഴിവ് റാന്നി പോളിക്ലിനിക്കില്‍ മാത്രമാണുള്ളത്. യോഗ്യത:- ഇഎസ്എം…
Read More