ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഐസിഎംആർ പ്രോജക്ടിൽ പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് II, പ്രോജ്ക്ട് ടെക്നിക്കൽ സപ്പോർട്ട് III എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്:https://forms.gle/HMW6JnfBVcJaDzXbA, https://forms.gle/bnFaordvv5gCqgcA8 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 5. വിശദവിവരങ്ങൾക്ക്: www.iav.kerala.gov.in
Read Moreടാഗ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
ആരോഗ്യ, ഗവേഷണരംഗത്ത് ലോകപ്രശസ്ത നിലയിലേക്ക് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉയരും -മുഖ്യമന്ത്രി ആരോഗ്യ, ഗവേഷണരംഗത്ത് മുതൽക്കൂട്ടായി ലോക നിലവാരത്തിലേക്ക് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപ്പയെ പിടിച്ചുകെട്ടാനും കോവിഡിനെ പ്രതിരോധിക്കാനും നമുക്ക് കഴിഞ്ഞത് കേരളത്തിൽ ശക്തമായ പൊതുജനാരോഗ്യ സംവിധാനമുള്ളതുകൊണ്ടാണ്. ആർദ്രം മിഷനിലൂടെ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെയാകെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, അതുകൊണ്ടുമാത്രം നാമിന്ന് അഭിമുഖീകരിക്കുന്ന ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെയും പുതുതായി കാണപ്പെടുന്ന പകർച്ചവ്യാധികളെയും ഫലപ്രദമായി തടയാനാകില്ല. അതിന് ഇപ്പോൾ പ്രവർത്തനക്ഷമമാകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി പോലുള്ള സ്ഥാപനങ്ങൾ അനിവാര്യമാണ്. ഇത്തരം രോഗങ്ങളെ പ്രവചിക്കാനും പ്രതിരോധിക്കാനുമാണ് സ്ഥാപനം നാം ആരംഭിച്ചത്. വിവിധങ്ങളായ വൈറസുകൾ, വൈറൽ അണുബാധകൾ തുടങ്ങിയവയെക്കുറിച്ച് ഗവേഷണം…
Read More