konnivartha.com: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ഫിജി റിപ്പബ്ലിക്കിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി . സിതിവേനി റബുക 2025 ഓഗസ്റ്റ് 24 മുതൽ 26 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷം ആദ്യമായാണ് ശ്രീ റബുക ഇന്ത്യ സന്ദർശിക്കുന്നത്. അദ്ദേഹത്തിന്റെ പത്നി, ആരോഗ്യ-വൈദ്യ സേവന മന്ത്രി ബഹു ശ്രീ. അന്റോണിയോ ലാലബലാവുവും ഫിജി റിപ്പബ്ലിക് ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തോടൊപ്പം ന്യൂഡൽഹി സന്ദർശിക്കുന്നുണ്ട്. പ്രധാനമന്ത്രി റബുകയെയും പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി മോദി ഊഷ്മളമായി സ്വാഗതം ചെയ്തു. ഉഭയകക്ഷി കാര്യങ്ങളുടെ മുഴുവൻ മേഖലകളിലും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിലും നേതാക്കൾ സമഗ്രവും ഭാവിയധിഷ്ഠിതവുമായ ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വളർച്ചയിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. പ്രതിരോധം, ആരോഗ്യം, കൃഷി, കാർഷിക സംസ്കരണം, വ്യാപാരം, നിക്ഷേപം, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനം,…
Read More