ഇന്ത്യന്‍ ഭരണ ഘടനയെ അധിക്ഷേപിച്ച സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉടന്‍ രാജി വെക്കണം

  കേരളത്തിന്‍റെ സാംസ്കാരിക വകുപ്പ് കയ്യാളുന്ന മന്ത്രി സജി ചെറിയാന് മന്ത്രി സ്ഥാനത്തും എം എല്‍ എ സ്ഥാനത്തും ഇരിക്കുവാന്‍ ഇനി ധാര്‍മികമായി കഴിയില്ല . ഇന്ത്യന്‍ ഭരണ ഘടനയെയും അത് എഴുതിയ ശില്‍പ്പിയും വരെ അങ്ങേയറ്റം അധിക്ഷേപിച്ചു . മല്ലപ്പള്ളിയില്‍ സി പി എം ഏരിയാ കമ്മറ്റി നടത്തിയ ഫേസ് ബുക്ക്‌ പരിപാടിയില്‍ സംസാരിച്ച മന്ത്രി ഇന്ത്യയുടെ യശസിനെ തന്നെ ചോദ്യം ചെയ്യുന്ന നിലയില്‍ ആണ് വാക്ക് കസര്‍ത്ത് നടത്തിയത് . വിവാദമായപ്പോള്‍ ന്യായീകരണം നടത്തി അധികാര കസേരയില്‍ വീണ്ടും ഞെളിഞ്ഞു ഇരുന്നു ജനത്തെ അടക്കി ഭരിക്കാം എന്നുള്ള ചിന്ത ഇനി ഉപേക്ഷിക്കുക . സജി ചെറിയാന്‍ മന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും രാജി വെച്ച് ജനത്തോടും രാജ്യത്തോടും പരസ്യമായി മാപ്പ് പറയണം . ഭരണഘടനയോട് നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർത്തുമെന്ന് സത്യം…

Read More