ഇതാണ് ദീർഘ വീക്ഷണം ഉള്ള റോഡ് പണി:ലോഡും വണ്ടി റോഡിൽ തന്നെ

  കേരളത്തിലെത്തിയാൽ പിന്നെ തലവേദന .. !! konnivartha.com : ലക്ഷങ്ങളോ കോടികളോ  ചിലവഴിച്ചു നിർമ്മിച്ച മൂവ്വാറ്റുപുഴ – പുനലൂർ ഹൈവേയിലെ കാഴ്ചയാണിത് , അന്യ സംസ്ഥാനത്ത് നിന്ന് ഇവിടെ എത്തുന്നതുവരെ ഇവർക്ക് ഒരു തടസവും ഉണ്ടായില്ല. കേരളത്തിലെത്തിയപ്പോൾ ദാ.. ഇങ്ങനെ .. !! ദീർഘവീക്ഷണം അൽപ്പം കൂടുതലുള്ള രാഷ്ട്രീയക്കാരുടെ വികസനത്തെ കുറ്റം പറയല്ലേ.. പണിപാളും . പത്തനംതിട്ട മണ്ണാറ കുളഞ്ഞി റാന്നി റോഡിൽ ഉതിമൂട് വലിയകലുങ്ക് ഭാഗത്ത് പി ഐ പി കനാൽ പാലത്തിന്റ അടിയിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകാത്ത നിർമ്മാണ പ്രവർത്തിയാണ് ഇപ്പോൾ നടന്നിട്ടുള്ളത്. പി ഐ പി കനാലിന്റ ഇരുവശവും ഇവിടെ പാറ കുഴിച്ചു തുരങ്കമാക്കി പാലം കെട്ടിയാണ് 45 വർഷമായി വെള്ളം കടത്തിവിടുന്നത്. കനാലിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ സാധ്യമല്ല, ചെയ്തിട്ട് കാര്യവുമില്ല.റോഡിന്റെ അലൈമെന്റിൽ മാത്രം മാറ്റംവരുത്തിയുള്ള നിർമ്മാണമായിരുന്നു നടത്തേണ്ടിയിരുന്നത്.…

Read More