‘ഇക്ഷക്’ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നു

  ഇക്ഷക് കമ്മീഷൻ ചെയ്തുകൊണ്ട് തദ്ദേശീയ ജലമാപക സർവ്വേ ശേഷി വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ നാവികസേന. സർവ്വേ വെസൽ (ലാർജ്) വിഭാഗത്തിലെ മൂന്നാമത്തെയും ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തേതുമായ കപ്പലാണിത്. 2025 നവംബർ 06 ന് കൊച്ചി നേവൽ ബേസിൽ നടക്കുന്ന ചടങ്ങിൽ വച്ച് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയുടെ സാന്നിധ്യത്തിൽ കപ്പൽ ഔദ്യോഗികമായി സൈനിക സേവനത്തിൻ്റെ ഭാഗമാകും. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (GRSE) ലിമിറ്റഡ് നിർമ്മിച്ച ഇക്ഷക്, കപ്പൽ നിർമ്മാണത്തിൽ ഇന്ത്യയുടെ വളരുന്ന സ്വയംപര്യാപ്തതയുടെ തിളക്കമാർന്ന ഉദാഹരണമായി നിലകൊള്ളുന്നു. ആത്മനിർഭർ ഭാരത് സംരംഭത്തിൻ്റെ വിജയത്തെയും GRSE യും ഇന്ത്യൻ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും (MSME) തമ്മിലുള്ള സഹകരണത്തെയും പ്രതിഫലിപ്പിക്കുന്ന ഈ കപ്പലിൻ്റെ 80% ത്തിലധികം തദ്ദേശീയ ഉള്ളടക്കമാണ്. സംസ്കൃതത്തിൽ ‘വഴികാട്ടി’ എന്നർത്ഥം…

Read More