konnivartha.com: ഓപ്പറേഷൻ “ക്ലീൻ വീൽസ്”: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന കൈക്കൂലി കൈപ്പറ്റുന്നത് കണ്ടെത്തുന്നതിനും, ആർ.ടി/എസ്.ആർ.ടി ഓഫീസുകളിലെ അഴിമതികളും ക്രമക്കേടുകളും കണ്ടെത്തുന്നതിനുമായി വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന. സംസ്ഥാനത്തെ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.നിലമ്പൂര്‍ ജോ.ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടക്കുമ്പോള്‍ നോട്ടുകെട്ട് പുറത്തേക്ക് വലിച്ചെറിഞ്ഞതായി കണ്ടെത്തി. പുറത്തേക്കെറിഞ്ഞ നോട്ടുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥർ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തു.49,300 രൂപയാണ് ഓഫീസിന്റെ കെട്ടിട വളപ്പില്‍ നിന്ന് കണ്ടെടുത്തത്. ഒരു ഏജന്റിന്റെ കയ്യില്‍ നിന്ന് 4500 രൂപയും വിജിലന്‍സ് പിടികൂടി. ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടാവേണ്ട നാല് ഉദ്യോഗസ്ഥരെ പരിശോധനക്കെത്തിയപ്പോള്‍ തിരൂരിലെ ഓഫീസില്‍ കണ്ടില്ല. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിക്കുന്നില്ല. ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ ഒപ്പിട്ടിട്ടില്ല തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി . സംസ്ഥാനത്തെ മോട്ടോർ…
Read More