കുട്ടികള്‍ ഇന്നത്തെ പ്രതീക്ഷയും നാളത്തെ സ്വപ്നസാക്ഷാത്കാരവുമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാതല ശിശുദിനാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട തൈക്കാവ് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു കളക്ടര്‍. കുട്ടികള്‍ക്ക് എല്ലാ വെല്ലുവിളികളേയും ധൈര്യപൂര്‍വം നേരിടുന്നതിനും കൈവരിക്കാന്‍ പോകുന്ന ഒരോ നേട്ടങ്ങളേയും ആത്മവിശ്വാസത്തോടെയും സമചിത്തതയോടെയും സമീപിക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കികൊടുക്കുക എന്നത് ഒരോ പൗരന്റെയും കടമയാണ്. നമ്മള് ചെയ്യുന്ന നന്മ നിറഞ്ഞ പ്രവര്‍ത്തികള്‍ പരസ്പരം കാണുവാനും പ്രോല്‍സാഹിപ്പിക്കുവാനും നല്ല ചിന്തകള്‍ പങ്കുവയ്ക്കുവാനുമുള്ള മനസ് എല്ലാവര്ക്കും ഉണ്ടാകണം. ഒത്തുപിടിച്ചാല്‍ നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നും ജില്ലാ കളക്ടര്‍ കുട്ടികളെ ഓര്‍മിപ്പിച്ചു. ചൂരക്കോട് ഗവ എല്‍പിഎസിലെ കുട്ടികള്‍ അവതരിപ്പിച്ച ലഹരിമുക്ത സമൂഹം എന്ന ക്യാമ്പയിന് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി പഴകുളം ഗവണ്മെന്റ്…
Read More