ആരോഗ്യമേഖലയില്‍ നടക്കുന്നത് സാധ്യത മനസിലാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍: അഡ്വ. കെ. യു ജനീഷ്‌കുമാര്‍ എംഎല്‍എ

konnivartha.com: ആരോഗ്യമേഖലയില്‍ കോന്നി മണ്ഡലത്തില്‍ നടക്കുന്നത് ശ്രദ്ധയോടെ, സാധ്യത മനസിലാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണെന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള വിവിധ മേഖലകളില്‍ ജനങ്ങളുടെയും പഞ്ചായത്തുകളുടെയും മനസ് മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മലയാലപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി മാറ്റുന്നതിന് വേണ്ട അനുമതി നേടി കഴിഞ്ഞു. പ്രദേശവാസികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളും പരിശോധന സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏഴുകോടി 62 ലക്ഷം രൂപയാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. ധാരാളം ഒപി ഉള്ള ഈ ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിട നിര്‍മ്മാണത്തിനായി പൊതുമരാമത്ത് കെട്ടിട വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആംബുലന്‍സ് സൗകര്യവും ഈ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭ്യമാക്കി കഴിഞ്ഞു. കാഞ്ഞിരപ്പാറയിലും പുതുക്കുളത്തും ജനകീയാരോഗ്യകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് 55 ലക്ഷം…

Read More