കോന്നിയൂര്‍ …. ചരിത്രത്തിന്റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്റെ കഥ പറയുന്ന നാട്.കോന്നിയിലെ വിനോദ സഞ്ചാര സ്ഥലങ്ങളായ കോന്നി ആനക്കൂട് ,അടവി കുട്ട വഞ്ചി സവാരി എന്നിവ കണ്ടു നിറഞ്ഞവര്‍ക്ക് “ദേശ കാഴ്ച” ഒരുക്കുന്നു ചുരുളി വനത്തിലെ വിശേഷങ്ങള്‍. കോന്നി യിലെ വന വിശേഷങ്ങള്‍ ഏറെ പാടി പതിഞ്ഞതാണ്.എന്നാല്‍ ഈ ചുരുളി കാടുകള്‍ കയറിയവര്‍ അധികം ഇല്ല.കോന്നി വനം ഡിവിഷനില്‍ ഉള്ള നടുവത്ത് മൂഴി റേഞ്ച് ന്റെ ഭാഗമായ കല്ലേലി.കല്ലേലി പാലത്തില്‍ നിന്നും അച്ചന്‍കോവില്‍ നദിയുടെ അഴക് ആസ്വ ദിച്ചു എങ്കില്‍ പതിയെ ചുരുളി കാട്ടിലേക്ക് കയറാം.എന്നും വിസ്മയം പകര്‍ന്നു നല്കുന്ന കാടുകള്‍ നമ്മെ തൊട്ടു വിളിക്കുന്നത് ഇലകളുടെ ഓരം ചേര്‍ന്ന് അമരുമ്പോള്‍ കേള്‍ക്കാം.കാട്ടിലെ ഒരു ഇലയെ പോലും നോവിക്കരുത് എന്ന ഉപദേശം മനസ്സില്‍ ഉണ്ട് . കോന്നിയില്‍ നിന്നും അച്ചന്‍കോവില്‍ റോഡിലൂടെ ചെന്നാല്‍ അരുവാപ്പുലം എന്ന മനോഹര…
Read More