ഉപദേശക സമിതി രൂപീകരിക്കുന്നത് സംസ്ഥാനത്ത് ആദ്യം സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കൽ പ്രക്രിയ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാർ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 1994ലെ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് പ്രകാരമായിരിക്കും സമിതി പ്രവർത്തിക്കുക. അപ്രോപ്രിയേറ്റ് അതോറിറ്റിയെ സഹായിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഉപദേശക സമിതിയുടെ ചുമതലകൾ. അവയവദാന പ്രക്രിയ കൂടുതൽ സുതാര്യമാക്കാനുള്ള നടപടികളും സമിതി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. രണ്ട് വർഷത്തെ കാലാവധിയുള്ള ഉപദേശക സമിതിയുടെ അധ്യക്ഷൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. മെമ്പർ സെക്രട്ടറി, മെഡിക്കൽ വിദഗ്ധർ, സാമൂഹ്യപ്രവർത്തകർ, നിയമവിദഗ്ധർ, സർക്കാറിതര സംഘടന / അവയവം സ്വീകരിച്ചവരുടെ പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് 9 അംഗ സമിതി. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് പ്രൊഫസറും എച്ച്.ഒ.ഡി.യും കാർഡിയോ വാസ്‌കുലർ തൊറാസിക് സർജനും സൂപ്രണ്ടുമായ…
Read More