konnivartha.com: അതിതീവ്ര വംശനാശഭീഷണി നേരിടുന്ന അറക്കവാൾ സ്രാവിനങ്ങളെ (സോഫിഷ്) കുറിച്ചുള്ള ബോധവൽകരണം ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികളെുടെയും ശാസ്ത്രജ്ഞരുടെയും സംഗമം നടത്തുന്നു. അന്താരാഷ്ട്ര അറക്കവാൾ സ്രാവ് ദിനമായ ഒക്ടൊബർ 17നാണ് പരിപാടി. വലിയ സ്രാവുകളുടെ ഗണത്തിൽപെടുന്ന ഇവയെ അടുത്തറിയാനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. ഇവയുടെ പ്രത്യേകതകളും സമുദ്രത്തിൽ ഇവ നേരിടുന്ന വെല്ലുവിളികളും സംരക്ഷണരീതികളും വിശദീകരിക്കും. ഹൈസ്കൂൾതലം മുതൽ ഉയർന്ന ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വംശനാശ ഭീഷണി മത്സ്യങ്ങളുടെ സംരക്ഷണ ബോധവൽകരണ ശ്രമങ്ങൾക്ക് വിദ്യാർത്ഥികളിലൂടെ കൂടുതൽ പ്രചാരമുണ്ടാക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൺസൺ ജോർജ് പറഞ്ഞു. അറക്കവാൾ പോലെ നീണ്ട തലഭാഗം ഉള്ള ഇവക്ക് അറക്കവാൾ തലയൻ സ്രാവ്, വാളുവൻ സ്രാവ് എന്നിങ്ങനെയും വിളിപ്പേരുണ്ട്. അതിതീവ്ര വംശനാശഭീഷണി നേരിടുന്നതിനാൽ ഇവയെ ഇന്ത്യയിൽ സംരക്ഷിത വന്യജീവികളായി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് അറക്കവാൾ…
Read More