അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

  രാജ്യത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു.ഒരു വ്യക്തിയുടെ അന്തസ്സിനും സുരക്ഷയ്ക്കും ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പോലെ വിദ്യാഭ്യാസവും അനിവാര്യമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. വിവേകമുള്ള അധ്യാപകർ കുട്ടികളിൽ അന്തസ്സും സുരക്ഷിതബോധവും വളർത്താൻ പ്രവർത്തിക്കുന്നു. ഒരു അധ്യാപിക എന്ന നിലയിലുള്ള സ്വന്തം പ്രവർത്തനകാലത്തെ അനുസ്മരിച്ച രാഷ്ട്രപതി, അത് ജീവിതത്തിലെ വളരെ അർത്ഥവത്തായ ഒരു കാലഘട്ടമാണെന്ന് വിശേഷിപ്പിച്ചു. വിദ്യാഭ്യാസം ഒരു വ്യക്തിയെ നൈപുണ്യമുള്ളവനാക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഏറ്റവും ദരിദ്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പോലും വിദ്യാഭ്യാസത്തിലൂടെ പുരോഗതിയുടെ ഉയരങ്ങൾ തൊടാൻ കഴിയും. കുട്ടികളുടെ ഉയർച്ചയ്ക്ക് ശക്തി നൽകുന്നതിൽ സ്നേഹവും അർപ്പണബോധവുമുള്ള അധ്യാപകർ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വിദ്യാർത്ഥികൾ ജീവിതകാലം മുഴുവൻ അധ്യാപകരെ ഓർക്കുകയും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും സ്തുത്യർഹമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു എന്നതാണ് അധ്യാപകർക്ക് ലഭിക്കുന്ന…

Read More