അതിദരിദ്രർക്ക് വാതിൽപ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്

  അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പ് വരുത്തുന്നതിനായി കർമ്മപദ്ധതി ആവിഷ്‌ക്കരിക്കുകയും മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.   ബ്രെയിൻസ്റ്റോമിംഗ് സെഷൻ സംഘടിപ്പിച്ചാണ് അതിദരിദ്രരായ കുടുംബങ്ങൾക്ക് ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കർമ്മ പദ്ധതി തയ്യാറാക്കിയത്. രക്ത പരിശോധനയും വൈദ്യ സഹായവുമായാണ് ആരോഗ്യ പ്രവർത്തകർ അതിദരിദ്രരുടെ വീടുകളിലെത്തുന്നത്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 28 വരെയാണ് ആരോഗ്യപ്രവർത്തകർ അതിദരിദ്രരുടെ വീടുകളിലെത്തി ആരോഗ്യ പരിശോധന നടത്തുന്നത്. സേവന പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബ്ലഡ് കൗണ്ട്, ആർബിഎസ്, ബ്ലഡ് യൂറിയ/ സെറം ക്രിയാറ്റിൻ, എസ്.ജി.ഒ.ടി./എസ്.ജി.പി.റ്റി., ലിപിഡ് പ്രൊഫൈൽ, എച്ച്ബിഎസ് തുടങ്ങിയ പരിശോധനകളാണ് നടത്തുന്നത്. വീട്ടിലെ പരിശോധനയ്ക്ക് ശേഷം ആവശ്യമായവർക്ക് തുടർചികിത്സ ഉറപ്പാക്കുന്നു.…

Read More