അതിജീവനത്തിനായി ജില്ലയിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാരെ സജ്ജമാക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് മഹാമാരിയിലും വെള്ളപ്പൊക്കത്തിലും അകപ്പെടുന്ന കുട്ടികളുടെ മാനസിക ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ പ്രവര്‍ത്തന മികവിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുട്ടികള്‍ക്കായുള്ള സമഗ്ര ലൈംഗിക വിദ്യാഭ്യാസം സംബന്ധിച്ച്  റാന്നി താലൂക്ക് ആശുപത്രി സൈക്കോളജിസ്റ്റ് ഡോ.വി. ആരതിയും കൗണ്‍സിലിംഗ് വര്‍ധിപ്പിക്കുന്നതിനായുള്ള ടെക്‌നിക്കുകള്‍ പരിചയപ്പെടുത്തി ഡി.എം.എച്ച്.പി പ്രോജക്ട് ഓഫീസര്‍ ടിസ്‌മോന്‍ ജോസഫും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ജില്ലാ വനിതാ ശിശു  വികസന ഓഫീസര്‍ പി.എസ് തസ്‌നീം, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതാ ദാസ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ശൈശവ വിവാഹ നിരോധനം സംബന്ധിച്ച ബോധവല്‍ക്കരണ പോസ്റ്റര്‍ ‘പൊന്‍വാക്ക്’ പ്രകാശനം ചെയ്തു. മാനസികാരോഗ്യ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച…

Read More