konnivartha.com: കോന്നി മണ്ഡലത്തിലെ SSLC,+2 പരീക്ഷകളിൽ 100% വിജയം നേടിയ സ്കൂളുകൾക്കും എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആദരവ് കോന്നി വകയാർ മേരിമാതാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.അഭി. സക്കറിയാസ് മാർ അപ്രേം ചടങ്ങ് ഉദ്ഘാടനം ചെയ്തു.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനായി.ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. കോന്നിയിൽ നിന്നുള്ള സിവിൽ സർവീസ് ജേതാവ് സ്വാതി. എസ് മുഖ്യാതിഥിയായി പങ്കെടുത്തു.മണ്ഡലത്തിലെ 100% വിജയം നേടിയ സ്കൂളുകളുടെ പ്രധാന അധ്യാപകർ ആദരവ് ഏറ്റുവാങ്ങി.സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കോന്നി സ്വദേശി എസ്. സ്വാതിക്ക് ജില്ലാ കളക്ടർ ഉപഹാരം നൽകി. മണ്ഡലത്തിൽ നിന്നും വിവിധ സർവകലാശാലകൾ പരീക്ഷകളിൽ പങ്കെടുത്ത് റാങ്ക് നേടിയവർ, അഖിലേന്ത്യാ മെഡിക്കൽ…
Read Moreടാഗ്: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ
രണ്ടു പഞ്ചായത്ത് സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു
konnivartha.com: കോന്നി നിയോജക മണ്ഡലത്തിലെ രണ്ടു പഞ്ചായത്ത് സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. തണ്ണിത്തോട് പഞ്ചായത്ത് സ്റ്റേഡിയവും, ഏനാദിമംഗലം പഞ്ചായത്ത് സ്റ്റേഡിയവും ആണ് നിർമ്മിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം ‘ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിക്കുന്നത്. പ്രവർത്തിയുടെ 50% തുക സംസ്ഥാന സർക്കാരും 50% തുക എം എൽ എ ഫണ്ടിൽ നിന്നും വിനിയോഗിക്കും.ഒരു സ്റ്റേഡിയത്തിന് ഒരു കോടി രൂപ വീതമാണ് അനുവദിക്കുന്നത്. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന് എം എൽ എ നേരിട്ട് നൽകിയ നിവേദനത്തേ തുടർന്നാണ് ശോച്യാവസ്ഥയിലായിരുന്ന സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിനായി തുക അനുവദിച്ചത്. സംസ്ഥാന കായിക വകുപ്പിന്റെ കീഴിൽ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് (S.K.F) പ്രവർത്തിയുടെ നിർവഹണ ചുമതല.പ്രവർത്തി…
Read Moreചിറ്റാർ സ്പെഷ്യലിറ്റി ജില്ലാ ആശുപത്രി നിർമ്മാണ പ്രവർത്തി ടെൻഡർ ചെയ്തു
konnivartha.com: ചിറ്റാർ സ്പെഷ്യലിറ്റി ജില്ലാ ആശുപത്രി നിർമ്മാണ പ്രവർത്തി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ചെയ്തതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. നവംബർ 26നാണ് ടെൻഡർ ഓപ്പണിങ് ഡേറ്റ്.പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിൽ 32 കോടി രൂപ ചിലവിൽ അത്യാധുനിക സംവിധാനങ്ങൾ ഉള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ സ്പെഷ്യൽ ആശുപത്രിയാണ് ചിറ്റാറിൽ നിർമ്മിക്കുന്നത്. അഞ്ചു നിലകളയായി ക്രമീകരിച്ചിരിക്കുന്ന ആശുപത്രി കെട്ടിടം 3 ഘട്ടങ്ങളിലായിട്ടാണ് പ്രവർത്തി നടപ്പിലാക്കുന്നത്.ആശുപത്രിയുടെ ആദ്യഘട്ട നിർമ്മാണത്തിനായി 7 കോടിരൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭ്യമായത്.ആദ്യഘട്ടത്തിൽ ഒരു ഫ്ലോറിൽ പതിനൊന്നായിരം ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള രണ്ടു നിലകളാണ് നിർമ്മിക്കുക. ഗ്രൗണ്ട് ഫ്ലോറിൽകാഷ്വാലിറ്റി, ഹെൽപ്പ് ഡെസ്ക്, ഗൈനക്ക് ഓ പി റൂമുകൾ, പീഡിയാട്രിക് ഒ. പി റൂമുകൾ ,ഡോക്ടേഴ്സ് റൂമുകൾ, നഴ്സസ് റെസ്റ്റിംഗ് റൂമുകൾ, ഫീഡിങ് റൂം, അനസ്തേഷ്യ…
Read More“ജനകീയ സഭ “വള്ളിക്കോട് മൂർത്തി മുരുപ്പിൽ നടന്നു
വള്ളിക്കോട് മൂർത്തി മുരുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പണം അനുവദിച്ചു കോന്നി വാര്ത്ത ഡോട്ട് കോം :അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ജനകീയ സഭ വള്ളിക്കോട് പഞ്ചായത്തിലെ മൂർത്തി മുരുപ്പിൽ നടന്നു. ജനകീയ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനായാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയസഭ സംഘടിപ്പിച്ചത്. വാഴമുട്ടം പ്രദേശത്തെ കുടിവെള്ള പ്രശ്നമാണ് പ്രധാനമായും ഉയർന്നു വ ന്നത്.ദിവസങ്ങളായി ജലവിതരണം നടക്കുന്നില്ല എന്ന പരാതി പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നല്കി .റീ സർവ്വെ സംബന്ധിച്ച് ഉയർന്നു വന്ന പരാതികൾ വേഗത്തിൽ പരിഹരിക്കുമെന്ന് റവന്യൂ അധികൃതർ യോഗത്തെ അറിയിച്ചു. മൂർത്തി മുരുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പണം അനുവദിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ യോഗത്തെ അറിയിച്ചു. കുടിവെള്ള പ്രശ്നം…
Read More