ആന്ധ്രാപ്രദേശ് (ഐ.ഐ.ടി. തിരുപ്പതി), കേരളം (ഐ.ഐ.ടി. പാലക്കാട്), ഛത്തീസ്ഗഢ് (ഐ.ഐ.ടി. ഭിലായ്), ജമ്മു കശ്മീർ (ഐ.ഐ.ടി. ജമ്മു), കർണാടക (ഐ.ഐ.ടി. ധാർവാഡ്) എന്നീ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്ഥാപിതമായിട്ടുള്ള അഞ്ച് പുതിയ ഐ.ഐ.ടികളുടെ അക്കാദമിക, അടിസ്ഥാന സൗകര്യ ശേഷികൾ (ഘട്ടം-ബി നിർമ്മാണം) വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി. 2025-26 മുതൽ 2028-29 വരെയുള്ള നാലു വർഷക്കാലയളവിൽ ഇതിനായി 11,828.79 കോടി രൂപയുടെ ചെലവുവരും. ഈ ഐ.ഐ.ടികളിൽ (പ്രൊഫസർ തലത്തിൽ അതായത് ലെവൽ 14നും അതിനു മുകളിലും) ഫാക്കൽറ്റികളുടെ 130 തസ്തികകൾ സൃഷ്ടിക്കുന്നതിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. വ്യവസായ-അക്കാദമിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി അഞ്ച് പുതിയ അത്യാധുനിക ഗവേഷണ പാർക്കുകളും നിലവിൽ വരും. നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും: ആദ്യ വർഷം 1364 വിദ്യാർത്ഥികൾ രണ്ടാം വർഷം 1738 വിദ്യാർത്ഥികൾ…
Read More