അച്ചടക്കവും അനുസരണയും ആര്‍ജിച്ചെടുക്കാനുള്ള സാഹചര്യം വിദ്യാര്‍ഥികള്‍ക്ക് നല്‍കണം: ജില്ലാ കളക്ടര്‍

  അച്ചടക്കവും അനുസരണയും സ്വയം ആര്‍ജിച്ചെടുക്കാനുള്ള സാഹചര്യം വിദ്യാര്‍ഥികള്‍ക്ക് ഒരുക്കി നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സമഗ്രശിക്ഷ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല മത്സരങ്ങളിലെ വിജയികളെ അനുമോദിക്കുന്ന ചടങ്ങ് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.   സ്‌കൂള്‍ കാലഘട്ടത്തിലൂടെ ഭാവിയില്‍ സൂക്ഷിച്ചു പിടിക്കാവുന്ന വര്‍ണാഭമായ സ്മരണങ്ങള്‍ നെയ്‌തെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം. കുട്ടിക്കാലത്തെ ഓര്‍മകളാണ് മൗലികമായ മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കുന്നത്. വിദ്യാര്‍ഥികളില്‍ അച്ചടക്കവും അനുസരണയും ഇരു തൂണുകളാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ വ്യക്തിപരമായ സ്വാതന്ത്ര്യലബ്ധിക്കുള്ള സാഹചര്യം ഒരുക്കി കൊടുക്കണം. സ്‌കൂള്‍ കാലഘട്ടത്തിലെ ഓരോ ഓര്‍മകളും സവിശേഷമായി തീര്‍ക്കാന്‍ ശ്രമിക്കണമെന്നും കളക്ടര്‍ പറഞ്ഞു.   ദേശഭക്തി ഗാന മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മല്ലപ്പള്ളി…

Read More