നന്മയെ വരവേറ്റ് വിദ്യാപ്രഭയില്‍ ഇന്ന് വിജയദശമി

  അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്റെ പ്രകാശം അകക്കണ്ണുകളില്‍ നിറയ്ക്കുന്ന വിജയദശമി ഇന്ന് കോന്നി വാര്‍ത്ത ഡോട്ട് കോം :  മനുക്ഷ്യന്‍റെ  വൃക്തിത്വ വികസനത്തില്‍ വിദ്യയും വിനയവും ഏറ്റവും വലിയ ഘടകങ്ങളാണ്. വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നതിന് നവരാത്രി പ്രാധാന്യമായി എടുത്തിരിക്കുന്നു.തിന്മകളെ നശിപ്പിച്ച് നന്മപ്രധാനം ചെയ്യുന്ന ദിവസമാണ് വിജയ ദശമി. കുട്ടികളെ ഗുരുനാഥന്‍ മടിയിലിരുത്തി ‘ഹരിഃശ്രീ ഗണപതയേ നമഃ എന്നു കൈവിരല്‍ കൊണ്ട് എഴുതിക്കുന്നതാണ് എഴുത്തിനിരുത്തലിലെ പ്രധാന ചടങ്ങ്.മുത്തച്ഛന്‍, മുത്തശ്ശി, മാതാപിതാക്കള്‍, ബന്ധുക്കള്‍,ആത്മീയാചാര്യന്മാര്‍, മാതൃകാപരമായും സദാചാരപരമായും ധാര്‍മ്മികപരമായും യോഗ്യരായവരെകൊണ്ട് എഴുത്തിനിരുത്തിക്കുന്നത് ഐശ്വര്യപ്രദമാണ്.   അക്ഷരങ്ങള്‍ പഠിച്ചുകഴിയുമ്പോള്‍ അക്കങ്ങളിലേക്ക് . അക്കങ്ങളില്‍ നിന്ന് ഗണിതത്തിലേക്ക് .ഓം ഹരി ശ്രീ മുതല്‍ നമ:ഹ മുതല്‍ തുടങ്ങി അ മുതല്‍ അം വരേയും ക മുതല്‍ ക്ഷ വരേയുംഎഴുതി പഠിപ്പിക്കുമ്പോഴേക്കും ആശാട്ടി നമ്മളെകൊണ്ട് ‘ക്ഷ’ പരുവം ആയിട്ടുണ്ടങ്കിലും ആ അമ്മച്ചിയുടെ മുഖത്ത്…

Read More