കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയില്‍ നടത്തുമെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് അലക്സ് പി. തോമസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാതലത്തില്‍ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നത് സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എഡിഎം. ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് യോഗം രൂപം നല്കി. കോഴഞ്ചേരി തഹസീല്‍ദാര്‍ കെ.ഓമനക്കുട്ടന്, ഡി.എച്ച്.ക്യൂ എസ്.ഐ പി.ജെ ഫ്രാന്‍സിസ്, ജില്ലാ ഫയര്‍ ഓഫീസര്‍ വിസി വിശ്വനാഥ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജെ പ്രകാശ്, കോന്നി ഡിവിഷന് ഡിആര്‍എഫ്ഒ എസ്. സനോജ്, പത്തനംതിട്ട നഗരസഭ സെക്രട്ടറി എ.എം. മുംതാസ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, വില്ലേജ് ഓഫീസര്‍ എസ്. സുനില്‍ കുമാര്‍, പി.ഡബ്ല്യൂ.ഡി എഇ കെ.എ. ശ്യാംകുമാര്‍,…
Read More