konnivartha.com: സംസ്ഥാനത്തെ വനവാസികളുടെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ കൂട്ടായ്മ ‘സ്നേഹപ്പച്ച’ യുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച ജനപ്രതിനിധിയ്ക്കായി ഏർപ്പെടുത്തിയ സ്നേഹപ്പച്ച ‘ജനമിത്ര’ പുരസ്‌കാരം കേരള നിയമസഭ ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനു സമ്മാനിച്ചു. അതിവേഗചിത്രകാരനും ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി ജേതാവുമായ ഡോ. ജിതേഷ്ജി, സ്നേഹപ്പച്ച ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ രേഖ സ്നേഹപ്പച്ച എന്നിവർ ചേർന്നാണ് ചിറ്റയം ഗോപകുമാറിന് പുരസ്‌കാരസമർപ്പണം നിർവഹിച്ചത്. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്നേഹപ്പച്ച അഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഡോ. അടൂർ രാജൻ, പ്രഗതി സ്കൂൾ മാനേജർ ടി. ആർ. സുരേഷ്, സംഗേഷ്.ആർ. നായർ, ഗാന്ധിഭവൻ…
Read More