ഭരണ ഘടനയെ അവഹേളിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സ്വമേധയാ മുഖ്യ മന്ത്രിയ്ക്ക് രാജി സമര്‍പ്പിച്ചു എങ്കിലും എം എല്‍ എ സ്ഥാനം രാജി വെച്ചിട്ടില്ല . ആ സ്ഥാനം കൂടി രാജി വെച്ച് മാതൃകയാകണം . ഇന്ത്യയേയും ഇന്ത്യയുടെ ഭരണ ഘടനെയും ആക്ഷേപിച്ച ഒരു മന്ത്രിയാണ് സജി ചെറിയാന്‍ . പത്തനംതിട്ട മല്ലപ്പളിയില്‍ സി പി എം ഏരിയാ കമ്മറ്റി നടത്തിയ ഫേസ് ബുക്ക് പരിപാടിയില്‍ ആണ് സാംസ്ക്കാരിക വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന സജി ചെറിയാന്‍ ഭരണ ഘടനയെ വളരെ തരം താഴ്ത്തി സംസാരിച്ചത് . വളരെ ഏറെ പ്രതിക്ഷേധം ഉണ്ടായതോടെ ഒടുവില്‍ രാജിയിലേക്ക് ഈ വിഷയം എത്തിച്ചു . ഭരണ ഘടനയെ സാക്ഷ്യം നിര്‍ത്തി അധികാരം ഏറ്റ എം എല്‍ എ സ്ഥാനം കൂടി രാജി വെക്കണം എന്നാണ്…
Read More