സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ 4 ദിവസങ്ങളിൽ *തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച മുതൽ വാക്സിനേഷൻ കേന്ദ്രം *രജിസ്ട്രേഷൻ ചെയ്തവർ തീരുന്ന മുറയ്ക്ക് പുതിയ കേന്ദ്രങ്ങളിലേക്ക് സംസ്ഥാനത്ത് തുടർച്ചയായ കോവിഡ്-19 വാക്സിനേഷന് വേണ്ടിയുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകരാണ് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചത്. അവർക്കാർക്കും വാക്സിൻ കൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വാക്സിനെ സംബന്ധിച്ചുള്ള ആശങ്കകൾ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ, ഹൃദയ ശസ്ത്രക്രിയ വിദഗ്ധർ എന്നിവർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ വാക്സിൻ എടുത്തിരുന്നു. ആദ്യ ദിനത്തിലെ വിജയത്തെ തുടർന്ന് അതേ രീതിയിൽ വാക്സിനേഷൻ തുടരാൻ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ 4 ദിവസങ്ങളിലാണ്…
Read More