konnivartha.com; ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദി ആഘോഷം ഇന്ന് വർക്കല ശിവഗിരി മഠത്തിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു ഇന്ത്യയിലെ മഹാനായ ആത്മീയ നേതാക്കളിൽ ഒരാളും സാമൂഹിക പരിഷ്കർത്താവുമായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ സാമൂഹികവും ആത്മീയവുമായ ഭൂമികയെ സ്വാധീനിച്ച ഒരു സന്യാസിയും തത്വചിന്തകനുമായിരുന്നു അദ്ദേഹം. സമത്വം, ഐക്യം, മനുഷ്യ സ്നേഹം എന്നീ ആദർശങ്ങളിൽ വിശ്വസിക്കാൻ അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. പത്തൊൻപതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ച അഖിലേന്ത്യാ നവോത്ഥാനത്തിലെ പ്രമുഖരിൽ ഒരാളായ ശ്രീനാരായണ ഗുരു, അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും ഇരുട്ടിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചുവെന്ന് ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു. എല്ലാ അസ്തിത്വങ്ങളുടെയും ഏകത്വത്തിൽ അദ്ദേഹം വിശ്വസിച്ചു. എല്ലാ ജീവജാലങ്ങൾക്കുള്ളിലെയും ദിവ്യ സാന്നിധ്യമായി അദ്ദേഹം ദൈവത്തെ കണ്ടുവെന്നും “ഒരു ജാതി, ഒരു മതം, ഒരു ദൈവം…
Read More