ശബരിമല സംരക്ഷണസംഗമം 22ന് പന്തളത്ത് നടക്കും

  ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ഈ മാസം 22 ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തും . സന്യാസികളും വിവിധ ഹൈന്ദവ സംഘടനകളുടെയും ശബരിമലയുമായി ആചാരപരമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെ നേതാക്കളും സംഘാടക സമിതിയോഗത്തില്‍ പങ്കെടുത്തു . ഈ മാസം 20 നാണ് സർക്കാരും ദേവസ്വം ബോർഡും ചേർന്ന് പമ്പയിൽ അയ്യപ്പസംഗമം നടത്തുന്നത്.ഇതിന് എതിരെ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നു വന്നു . അയ്യപ്പ വിശ്വാസികളെ അണിനിരത്തി പന്തളം കേന്ദ്രമാക്കി ഘോഷയാത്രയും സമ്മേളനവും നടത്താനും തീരുമാനമായി . 101 അംഗ സംഘാടകസമിതിയുടെ പ്രസിഡന്റായി പന്തളം കൊട്ടാരം നിർവാഹകസംഘം മുൻ സെക്രട്ടറിയും ശബരിമല കർമസമിതിയുടെ സംസ്ഥാന അധ്യക്ഷനുമായ പി.എൻ.നാരായണ വർമയെ തിരഞ്ഞെടുത്തു.വത്സൻ തില്ലങ്കേരി ( വര്‍ക്കിംഗ് പ്രസി), വി.ആർ.രാജശേഖരൻ (വൈ.പ്രസി.), കെ.പി.ഹരിദാസ്, അനിൽ വിളയിൽ, എസ്.ജെ.ആർ.കുമാർ (ജന. കൺ), കെ.സി.നരേന്ദ്രൻ, ജയൻ ചെറുവള്ളിൽ, വി.കെ.ചന്ദ്രൻ (ജോ. കൺ.)എന്നിവരെ തെരഞ്ഞെടുത്തു .…

Read More