ശബരിമല തീർഥാടനം: ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദ്ദേശം

  ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി. തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയേറ്റ് ദർബാർഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള അയപ്പസംഗമം, രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം എന്നിവയുടെ ഭാഗമായി ഇത്തവണ നേരത്തേതന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. നേരത്തേ രണ്ട് അവലോകന യോഗങ്ങൾ പൂർത്തിയാക്കി നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കിയിരുന്നു. ഈ വർഷം കൂടുതൽ തീർത്ഥാടകർ എത്തിച്ചേരും എന്ന നിലയിൽ വേണം ക്രമീകരണങ്ങൾ മുന്നോട്ടുകൊണ്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകർക്ക് അപ്പവും, അരവണയും ഒരു മുടക്കവും കൂടാതെ ലഭ്യമാക്കാൻ വൃശ്ചികം ഒന്നിന് 50 ലക്ഷം മുതൽ 65 ലക്ഷം വരെ പായ്ക്ക് ബഫർ സ്റ്റോക്ക് തയാറാക്കും. നിലവിൽ 15 ലക്ഷം സ്റ്റോക്ക് ല്യമാക്കിയിട്ടുണ്ട്. വിർച്വൽ ക്യൂ സംവിധാനത്തിൽ ഇത്തവണയും കഴിഞ്ഞ വർഷത്തെ പോലെ എൻട്രി…

Read More