നാമനിര്‍ദ്ദേശ പത്രിക നിരസിക്കുന്നത് ആക്ടുകള്‍ വ്യക്തമായി പരിശോധിച്ചതിനു ശേഷമായിരിക്കും. കേരള പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി ആക്റ്റുകളില്‍ പറഞ്ഞിട്ടുള്ള കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ സൂക്ഷ്മ പരിശോധനയില്‍ നിരസിക്കുകയുള്ളൂ. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിലെ അംഗമാകാന്‍ നിയമാനുസൃതം യോഗ്യനല്ലെന്നോ ആ സ്ഥാനാര്‍ത്ഥി അപ്രകാരം ബന്ധപ്പെട്ട പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ അംഗമാകുന്നകാര്യത്തില്‍ അയോഗ്യനാണെന്നോ വ്യക്തമായാല്‍ നാമനിര്‍ദ്ദേശപത്രിക നിരസിക്കപ്പെടും. സ്ഥാനാര്‍ത്ഥിയോ അല്ലെങ്കില്‍ അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്യുന്നയാളോ അല്ലാതെ മറ്റാരെങ്കിലും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവ നിരസിക്കപ്പെടും. നാമനിര്‍ദ്ദേശപത്രിക നിശ്ചിത 2-ാം നമ്പര്‍ ഫോറത്തില്‍ തന്നെ സമര്‍പ്പിച്ചിട്ടില്ലെങ്കിലും നാമനിര്‍ദ്ദേശപത്രികയില്‍ സ്ഥാനാര്‍ത്ഥിയും നാമനിര്‍ദ്ദേശം ചെയ്തയാളും ഒപ്പിട്ടില്ലെങ്കിലും നാമനിര്‍ദ്ദേശപത്രിക നിരസിക്കപ്പെടും. സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഏതെങ്കിലും നിയോജകമണ്ഡലം (വാര്‍ഡിലെ) വോട്ടര്‍ ആയിരിക്കേണ്ടതും എന്നാല്‍ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന നിയോജക കമണ്ഡലത്തിലെയോ വാര്‍ഡിലെയോ വോട്ടര്‍ ആയിരിക്കേണ്ടതാണ്. ഒരാള്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഒന്നിലധികം നിയോജകമണ്ഡലങ്ങളിലേക്ക്…
Read More