◾ ഭീകരവാദത്തിലൂടെ പാകിസ്ഥാന് നടത്തുന്നത് നിഴല്‍ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനകള്‍ തുടങ്ങിയ ഓപ്പറേഷന് സിന്ദൂര്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇനി മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി വ്യക്തമാക്കി. സിന്ധു നദീജല കരാര്‍ തല്‍ക്കാലത്തേക്ക് മാറ്റി വച്ചപ്പോള്‍ തന്നെ പാകിസ്ഥാന് വിയര്‍ത്തു തുടങ്ങിയെന്നും നരേന്ദ്ര മോദി ഗാന്ധിനഗറില്‍ പറഞ്ഞു. ◾ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വീസ ഇന്റര്‍വ്യൂ മരവിപ്പിച്ച് ട്രംപ് ഭരണകൂടം. എഫ്, എം, ജെ വീസ അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂകള്‍ക്കാണ് നടപടി ബാധകമാകുക. അതേ സമയം നിലവില്‍ ഇന്റര്‍വ്യൂ അപ്പോയിന്മെന്റുകള് ലഭിച്ചവരെ ഇത് ബാധിക്കില്ല. വിദേശ കാര്യ സെക്രട്ടറി മാര്‍ക്ക് റൂബിയോ കോണ്‍സുലേറ്റുകള്‍ക്ക് അയച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുള്ളത്. ◾ സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്,…
Read More