◾ കനത്ത മഴയ്ക്ക് സാഹചര്യമില്ലെങ്കില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തന്നെ തുറക്കും എന്നതാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ ഇന്നത്തെയടക്കം കാലാവസ്ഥ സാഹചര്യം വിലയിരുത്തിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ഇക്കാര്യത്തില്‍ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ യെല്ലോ അലര്‍ട്ടാണ് ഉള്ളതെങ്കില്‍ സ്കൂള്‍ തുറക്കല്‍ നീട്ടാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ◾ സ്കൂള്‍ അക്കാദമിക കലണ്ടര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ മന്ത്രി വി ശിവന്‍കുട്ടി ഒപ്പുവച്ചു. എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും, യുപി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ക്കിംഗ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകള് കൂടി ഉള്‍പ്പെടുത്തി 200 അധ്യയന ദിവസങ്ങളും 1000 പഠന മണിക്കൂറുകള്‍ ഉണ്ടാകും. ഹൈസ്കൂള്‍ വിഭാഗത്തില്‍ കെ.ഇ.ആര് പ്രകാരം…
Read Moreടാഗ്: വാർത്തകൾ /വിശേഷങ്ങൾ /കാലാവസ്ഥ അറിയിപ്പുകൾ (30/05/2025)
വാർത്തകൾ /വിശേഷങ്ങൾ /കാലാവസ്ഥ അറിയിപ്പുകൾ (30/05/2025)
◾ സംസ്ഥാനത്ത് മഴ ശക്തം. കനത്ത മഴയ്ക്കിടെ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം. രണ്ട് പേര് മരിച്ചു. ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി. പലയിടത്തായി നിരവധി പേര്‍ക്ക് പരിക്കേറ്റു. മരങ്ങള്‍ കടപുഴകി വീണും ശിഖരങ്ങള്‍ പൊട്ടി വീണും കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ◾ ഇടുക്കി കുമളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ലോറിക്കുള്ളിലുണ്ടായിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കാസര്‍കോട് മധുവാഹിനി പുഴയില്‍ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക (75) യാണ് മരിച്ചത്. എറണാകുളം കുമ്പളത്ത് വേമ്പനാട്ട് കായലില്‍ മീന്‍പിടുത്തത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പറവൂര്‍ കെടാമംഗലം രാധാകൃഷ്ണന് (62 നെയാണ് കാണാതായത്. ◾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്,…
Read More