പത്തനംതിട്ട : വാഹനം അമിതവേഗത്തിൽ പോയതിനെചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന്, വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ നാലുപേരെ കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടി. ഈമാസം ഏഴിന് രാത്രി 10.30 നാണ് സംഭവം. ആലപ്പുഴ വീയപുരം മേൽപ്പാടത്തുനിന്നും കുന്നന്താനം ആഞ്ഞിലിത്താനത്ത് പഴമ്പള്ളി ആഞ്ഞിലിമൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അപ്പുക്കുട്ടന്റെ ശശികുമാറിന്റെ വീട്ടിൽ ആക്രമണം നടത്തിയ 5 പേരിൽ നാലുപേരാണ് അറസ്റ്റിലായത്. മാമാട്ടി കവലയിലുള്ള കാവുങ്കൽ അയ്യപ്പക്ഷേത്രത്തിന് സമീപം വച്ചുണ്ടായ തർക്കമാണ് വീടുകയറി ആക്രമണത്തിന് പ്രതികളെ പ്രേരിപ്പിച്ചത്. രണ്ട് മുതൽ 5 വരെ പ്രതികളാണ് പിടിയിലായത്. ഒന്നാം പ്രതി ഒളിവിലാണ്. കവിയൂർ ആഞ്ഞിലിത്താനം പഴമ്പിള്ളി കൊച്ചുകുന്നക്കാട്ടിൽ കുട്ടപ്പന്റെ മകൻ ജയേഷ് കെ കെ (39), ചിറയക്കുളം മാവേലി കിഴക്കേക്കാലായിൽ രവീന്ദ്രൻ പിള്ളയുടെ മകൻ രതീഷ് കുമാർ (39), മൈലക്കാട് മോനിഷ ഭവനിൽ മോഹനന്റെ മകൻ മനീഷ് (25), മൈലക്കാട് ഞാറക്കലോടി വീട്ടിൽ കുഞ്ഞുകുഞ്ഞു…
Read More