വരുമാന നഷ്ടം നികത്താൻ പദ്ധതികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

  കോന്നി വാര്‍ത്ത : കോവിഡ് പ്രതിസന്ധിയിലുണ്ടായ വരുമാന നഷ്ടം നികത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികൾ കോടതിയുടെ കൂടി അനുമതി നേടിയ ശേഷം റിസർവ് ബാങ്ക് ബോണ്ടിൽ നിക്ഷേപിച്ച് പലിശ വരുമാനം മുതൽക്കൂട്ടാനാണ് ഒരുങ്ങുന്നത്. വിലയുടെ രണ്ടു ശതമാനത്തോളം പലിശയായി ദേവസ്വം ബോർഡിന് ലഭിക്കും. പരമ്പരാഗത തിരുവാഭരണങ്ങൾ, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെയുളള ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത ഉരുപ്പടികളാണ് ബോണ്ടാക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌ട്രോഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ ഉരുപ്പടികളുടെ കണക്കെടുപ്പ് ഇതിനകം പൂർത്തിയായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. വെള്ളിയുൾപ്പെടെയുള്ള ഉരുപ്പടികളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. 2017ലെ സർക്കാർ ഉത്തരവ് അനുസരിച്ചാണ് കണക്കെടുപ്പ് നടപടികൾ ആരംഭിച്ചത്. ക്ഷേത്രങ്ങളിലെ ഉപയോഗശൂന്യമായ വിളക്കുകളുടെയും പാത്രങ്ങളുടെയും കണക്കെടുപ്പും ഇത്തരത്തിൽ പുരോഗമിക്കുന്നു. ഇതിനു പുറമെ…

Read More