മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതാ കുമാരി അറിയിച്ചു. വൈറല്‍പ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഇതുകൂടാതെ എലിപ്പനി, ഡെങ്കിപ്പനി,തക്കാളിപ്പനി, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഴ ശക്തമായതോടെ ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളുടെ സാന്ദ്രത വര്‍ദ്ധിച്ചിട്ടുള്ളതിനാല്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടാനുള്ള സാഹചര്യമാണുള്ളത്. പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്ന് വരികയാണ്. ഡെങ്കിപ്പനി പ്രതിരോധത്തിനായി കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കണം. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 46 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 97 പേര്‍ക്ക് സംശയാസ്പദ രോഗബാധയും ഉണ്ടായിട്ടുണ്ട്. രോഗലക്ഷണങ്ങള്‍- പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, തീവ്രമായ തലവേദന, ശരീരവേദന, കണ്ണിന് ചുറ്റും വേദന,…
Read More