അര്‍ഹരായ എല്ലാവര്‍ക്കും മാന്യവും സുരക്ഷിതവുമായ വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവഷ്‌കരിച്ച ലൈഫ് പദ്ധതി പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. 2017ല്‍ തയാറാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് പുതിയതായി അപേക്ഷിക്കാമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.പി. സുനില്‍ പറഞ്ഞു. 2021 ഓടെ ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അര്‍ഹരായ ഭൂമിയുള്ളവരും ഇല്ലാത്തവരുമായ ഭവനരഹിതര്‍ക്ക് നാളെ(ആഗസ്റ്റ് 1 ശനി) മുതല്‍ 14 വരെ അപേക്ഷ നല്‍കാം. ഓണ്‍ലൈനായി മാത്രമാണ് അപേക്ഷകള്‍ സ്വീകരിക്കുക. www.life2020.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാം. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ അക്ഷയകേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങള്‍ എന്നിവ വഴിയും സ്വന്തമായും അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വില്ലേജ് ഓഫീസറില്‍ നിന്നും…
Read More