konnivartha.com; രാഷ്ട്രപതി ദ്രൗപദി മുർമു 2025 ഒക്ടോബർ 21 മുതൽ 24 വരെ കേരളം സന്ദർശിക്കും. ഒക്ടോബർ 21ന് വൈകുന്നേരം രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തും.ഒക്ടോബർ 22ന് ശബരിമല ക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനവും ആരതിയും നടത്തും. ഒക്ടോബർ 23 ന് തിരുവനന്തപുരം രാജ്ഭവനിൽ മുൻ രാഷ്ട്രപതി ശ്രീ കെ.ആർ. നാരായണൻ്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന്, വർക്കലയിലെ ശിവഗിരി മഠത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ മഹാസമാധി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും. ഒക്ടോബർ 24ന് എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ രാഷ്ട്രപതി സന്നിഹിതയാവും. PRESIDENT OF INDIA TO VISIT KERALA FROM OCTOBER 21 TO 24:President’s Secretariat konnivartha.com; The President of…
Read Moreടാഗ്: രാഷ്ട്രപതി ദ്രൗപദി മുർമു 18 ന് കേരളത്തിൽ:ശബരിമലയില്‍ ദർശനം നടത്തും
രാഷ്ട്രപതി ദ്രൗപദി മുർമു 18 ന് കേരളത്തിൽ:ശബരിമലയില്‍ ദർശനം നടത്തും
മേയ് 18,19 തീയതികളിൽ രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തില്‍ എത്തും. ശബരിമലയില്‍ എത്തി ദര്‍ശനം നടത്തും . ദര്‍ശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾക്ക് അറിയിപ്പ് ലഭിച്ചു . ശബരിമലയില്‍ അതിനു വേണ്ട ക്രമീകരണം ഏര്‍പ്പെടുത്തും . കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി 18 ന് തങ്ങുന്നത് . ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് സംസ്ഥാന പോലീസിനും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനും മുന്‍പ് അറിയിപ്പ് ലഭിച്ചിരുന്നു . വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രപതി ദര്‍ശനം നടത്തുന്ന ദിവസം ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ഭാര്യ ഡോ സുദേഷ് ധൻഖറും ഒരു ദിവസത്തെ സന്ദർശനത്തിന് ഇന്ന് (മെയ് 5)കർണാടകയിലെത്തും. സന്ദർശന വേളയിൽ, കർണാടകയിലെ…
Read More