യു ഡി എഫ് കോന്നി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

  konnivartha.com:  : സാധാരണ ജനങ്ങളുടെ ആശാകേന്ദ്രമായ ആരോഗ്യ മേഖലയെ ഇടത് ഭരണം തകർത്തു. യുഡിഎഫ് ഗവൺമെൻ്റിൻ്റെ സ്വപ്ന പദ്ധതിയായ കോന്നി മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥയും ജില്ലയിലെ നഴ്സിങ് വിദ്യാർത്ഥികളുടെ ദയനീയ സാഹചര്യവും ഉൾപ്പെടെ സംസ്ഥാനത്ത് ആരോഗ്യ രംഗം കുത്തഴിഞ്ഞ അവസ്ഥയിലേക്ക് ആക്കിയ ഗവൺമെൻ്റും മന്ത്രിയും സാധാരണക്കാരെയും വിദ്യാർത്ഥികളെയും അപഹാസ്യരാക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി കോന്നി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ യു ഡി എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി സി സി വൈസ്…

Read More