മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് നിയമനം

  konnivartha.com; എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ്, നെഫ്രോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ, ഒബിജി എന്നീ വിഭാഗങ്ങളിലേക്ക് ജൂനിയർ റസിഡന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 15 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

Read More

മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് ഒഴിവ്

  konnivartha.com : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. പ്രായം 36 വയസിൽ താഴെയായിരിക്കണം. പ്ലസ്ടുവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം. രാത്രിയും പകലും ഡ്യൂട്ടി ഉണ്ടാവും. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. 20,065 രൂപയാണ് വേതനം. പ്രോജക്റ്റ് അവസാനിക്കുന്നതുവരെയോ ഒരു വർഷത്തേക്കോ ആയിരിക്കും നിയമനം. അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം 11ന് വൈകിട്ട് മൂന്നിനകം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ലഭിക്കണം.

Read More