മനുഷ്യാവകാശ ലംഘനം : സംസ്ഥാനത്തെ ബഹു ഭൂരിപക്ഷം കോളനികളിലും പൊതു ശ്മശാനം ഇല്ല

  കേരളത്തിലെ ചെറുതും വലുതുമായ ആയിരകണക്കിന് പട്ടികജാതി-വര്‍ഗ്ഗ കോളനികളില്‍ മൃത്യുദേഹം സംസ്കരിക്കുവാന്‍ പൊതു ശ്മശാനം ഇല്ലാത്ത സ്ഥിതിയിലാണ് .ചെറിയ കൂരകളുടെ അടുക്കളയും ,ചുമരും തുരന്ന് ഉറ്റവരുടെ മൃത്യുദേഹം സംസ്കരിക്കേണ്ട ഗതി കേടിലാണ് ലക്ഷകണക്കിന് അധ:സ്ഥിത വിഭാഗം .ആയിരകണക്കിന് നിവേദനം സര്‍ക്കാര്‍ ഫയലില്‍ അന്ത്യ വിശ്രമത്തിലാണ്  മരിച്ചവരുടെ പേരില്‍ പോലും കള്ള വോട്ട് ചെയ്തു കൊണ്ട് ഇഷ്ട പാര്‍ട്ടിയോട് കൂറ് പുലര്‍ത്തിക്കൊണ്ട് അധികാരത്തില്‍ അമരുന്നവര്‍ ഉത്തരേന്ത്യയില്‍ മാത്രമല്ല മൃത്യുദേഹതോട് അനാദരവ് കാണിക്കുന്നത് .സാക്ഷരതയില്‍ ഊറ്റം കൊള്ളുന്ന കേരളത്തിലും മൃത്യുദേഹങ്ങളെ അപമാനിക്കുന്നു . മൃത്യുദേഹത്തില്‍ നിന്നും ആത്മാവ് വിട്ടിറങ്ങി വന്ന് പരാതി പറഞ്ഞാലും കുലുക്കം ഇല്ലാത്തത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആണ് .ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ ജാതിയോ ,വര്‍ഗ്ഗമോ ,വര്‍ണ്ണമോ ഇല്ല ഒപ്പം വോട്ടും . കേരളത്തിലെ ചെറുതും വലുതുമായ ആയിരകണക്കിന് പട്ടികജാതി-വര്‍ഗ്ഗ കോളനിക്കാരുടെ ആവശ്യമാണ്‌ പൊതു ശ്മശാനം വേണം എന്നുള്ള…

Read More