പ്രഥമ ദേശീയ മധ്യസ്ഥത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു

konnivartha.com: മീഡിയേഷന്‍ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ന്യൂഡൽഹിയിൽ പങ്കെടുക്കുകയും 2025 ‌-ലെ പ്രഥമ ദേശീയ മധ്യസ്ഥതാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. നാഗരികതയുടെ പാരമ്പര്യം ഏകീകരിക്കുന്നതിന്റെ ആദ്യപടിയാണ് 2023-ലെ മധ്യസ്ഥതാ നിയമമെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. അതിനിനി നാം ആക്കം കൂട്ടുകയും നിയമത്തിന്റെ പ്രയോഗം ശക്തിപ്പെടുത്തുകയും വേണം. ഗ്രാമങ്ങളിലെ സംഘർഷങ്ങളിൽ മധ്യസ്ഥതയ്ക്കും പരിഹാരത്തിനും പഞ്ചായത്തുകൾക്ക് നിയമപരമായി അധികാരം ലഭിക്കാന്‍ മധ്യസ്ഥതാ നിയമത്തിന് കീഴിലെ തർക്ക പരിഹാര സംവിധാനം ഗ്രാമീണമേഖലയിലേക്ക് ഫലപ്രദമായി വ്യാപിപ്പിക്കണമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. രാജ്യത്തെ ശാക്തീകരിക്കുന്നതില്‍ ഗ്രാമങ്ങളിലെ സാമൂഹ്യ ഐക്യം അനിവാര്യ ഉപാധിയാണെന്ന് അവർ പറഞ്ഞു. നീതി നടപ്പാക്കുന്നതിലെ അനിവാര്യ ഭാഗമാണ് മധ്യസ്ഥതയെന്നും രാജ്യത്തിന്റെ സ്ഥാപക ഗ്രന്ഥമായ ഭരണഘടനയുടെ അടിസ്ഥാന തത്വമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. പരിഗണനയിലിരിക്കുന്ന കേസിൽ മാത്രമല്ല, കോടതികളില്‍ കെട്ടിക്കിടക്കുന്ന അനേകം വ്യവഹാരങ്ങളുടെ ഭാരം കുറയ്ക്കുന്നതിലൂടെ മറ്റ്…

Read More