സ്വകാര്യ ധനകാര്യ സ്ഥാപനമായ കോന്നിവകയാര്‍ പോപ്പുലർ ഫിനാൻസ് നിക്ഷേപ തുക മടക്കി നൽകുന്നില്ലെന്ന് കാട്ടി മുഖ്യമന്ത്രിയ്ക്കും ,ഡി ജി പിക്കും നിക്ഷേപകര്‍ പരാതി നൽകി. കേരളത്തിലും പുറത്തുമായി 350 ഓളം ശാഖകളുള്ള സ്ഥാപനത്തിലെ നൂറുകണക്കിന് നിക്ഷേപകരാണ് ഇതുമൂലം പ്രതിസന്ധിയിലായത്.കോന്നി പോലീസില്‍ നേരിട്ടും ഓണ്‍ലൈന്‍ കൂടിയും നൂറു കണക്കിനു പരാതി ലഭിച്ചു . പത്തു കോടി രൂപയുടെ തുക ഇതുതന്നെ വരും .കേരളത്തിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലും കിട്ടിയ പരാതികള്‍ ചേര്‍ത്ത് വെച്ചാല്‍ കോടികണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്താം . വകയാറിലെ ആസ്ഥാന ഓഫീസ് തുറന്നിട്ട് ആഴ്ചകളായി. ഉടമയും കുടുംബവും വീട് പൂട്ടി സ്ഥലംവിട്ടു. മിക്ക ബ്രാഞ്ചുകളിലും പ്രശ്നങ്ങൾ രൂക്ഷമാകുകയാണ്. കേരളത്തിന് പുറത്തുള്ള ബ്രാഞ്ചിലും നിക്ഷേപകർ പണം ആവശ്യപ്പെട്ട് എത്തി. 55 വർഷത്തിലധികമായി പ്രവർത്തിച്ചുവന്ന പോപ്പുലർ ഫൈനാൻസിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപമായിരുന്നു ഉണ്ടായിരുന്നത്. മൂന്നു വർഷമായി സ്ഥാപനം തകർച്ചയിൽ…
Read More