മഞ്ഞപ്പിത്തത്തിന് കരിമ്പ് ജ്യൂസ്. മഞ്ഞപ്പിത്തത്തിനുള്ള തികച്ചും സ്വാഭാവികമായ ഒരു ചികിത്സാമാര്‍ഗമാണ് കരിമ്പ് ജ്യൂസ്. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്പാദനം തടയാനും കരിമ്പിന് ജ്യൂസ് സഹായിക്കും. ജ്യൂസുകളുടെ കൂട്ടത്തില്‍ പലപ്പോഴും നാം കരിമ്പ് ജ്യൂസിന് പ്രാധാന്യം നല്‍കാറില്ല. ഇത് എല്ലായിടത്തും എല്ലാക്കാലവും ലഭിക്കില്ലെന്നതും ഒരു കാരണമാണ് കരിമ്പ്ജ്യൂസ് ദാഹവും എനര്‍ജിയും നല്കാന് മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള ഒരു പരിഹാരം കൂടിയാണ്. ഔഷധഗുണമുള്ള ജ്യൂസ് എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.കരിമ്പിന് ജ്യൂസിന്റെ വിവിധ ഗുണങ്ങളെപ്പറ്റി അറിയൂ കരിമ്പിൻ നീരിൽ അമുക്കുരം ചേർത്ത് വിധിപ്രകാരം കാച്ചിയെടുത്ത് കുടിച്ചാൽ ക്ഷയരോഗത്തിനുവരെ ശമനം കിട്ടുമെന്നാണ് ആയുർവേദവിധി. മധുരത്തിന്റെ പ്രകൃതിയിലെ കലർപ്പില്ലാത്ത കലവറയാണ് കരിമ്പ് . ഭാരതീയർ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന പുൽവർഗത്തിൽപ്പെട്ട ഒരു ഏകവർഷി ഔഷധിയാണ് കരിമ്പ്. ബ്രസീലിൽ കരിമ്പ്നീര് സംസ്കരിച്ച് കാറുകൾക്ക് ഇന്ധനമായി…
Read More