konnivartha.com:കൊളംബസ് (ഒഹായോ): കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബർ 14 തീയതി നടത്തപ്പെടും. സെപ്റ്റംബർ 7ന് വൈകുന്നേരം 4:00 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് സെന്റ് മേരീസ് മിഷന് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായി കൊടിയേറ്റു കര്‍മ്മം നിർവഹിച്ചു. സെപ്റ്റംബർ 14ന് വൈകുന്നേരം 2:00 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് പ്രസുദേന്തീ വാഴ്ച തുടർന്ന് പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, ആഘോഷപൂർവ്വമായ കുര്‍ബാനയും നടക്കുന്നതായിരിക്കും . ഫാദർ അനീഷ് പൂവ്വത്തിൽ തിരുനാൾ സന്ദേശം നൽകുന്നതായിരിക്കും , ഫാദർ എബി തമ്പി മുഖ്യ കാർമികത്വം വഹിക്കും , മിഷൻ ഡയറക്ടർ ഫാദർ നിബി കണ്ണായി , ഫാദർ ജിൻസ് കുപ്പക്കര , ഫാദർ ആന്റണി ചൂരവടി എന്നിവർ ചേർന്നായിരിക്കും തിരുനാൾ കുർബാന അർപ്പിക്കുന്നത്…
Read More