പനി ബാധിച്ച് ഇന്ന് കേരളത്തിലെ ആശുപത്രികളില്‍ 28, 386 പേര്‍ ചികിത്സ തേടി. തൃശൂരില്‍ ഒരു പനി മരണം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് 216 പേര്‍ക്ക് ഡെങ്കിപ്പനിയും 5 പേര്‍ക്ക് എലിപ്പനിയും 14 പേര്‍ക്ക് എച്ച് 1 എന്‍ 1 ഉം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 70 പേര്‍ക്കും കൊല്ലത്ത് 59 പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല, പനിക്ക് ചികിത്സ തേടിയവര്‍, ഡെങ്കിപ്പനി സംശയിക്കുന്നവര്‍, സ്ഥിരീകരിച്ചവര്‍, എലിപ്പനി സംശയിക്കുന്നവര്‍, സ്ഥിരീകരിച്ചവര്‍, എച്ച് 1 എന്‍ 1 സംശയിക്കുന്നവര്‍, സ്ഥിരീകരിച്ചവര്‍ എന്ന ക്രമത്തില്‍: തിരുവനന്തപുരം: 3473, 117, 70, 2, 2, 0, 0 കൊല്ലം: 2068, 85, 59, 0, 0, 0, 2 പത്തനംതിട്ട: 715, 4, 9, 0, 0, 0, 0 ഇടുക്കി: 692, 7, 1, 0, 0, 0, 0…
Read More