പത്തനംതിട്ട നഗരത്തിന് കർമ്മ പദ്ധതി തയ്യാറാകുന്നു

    നഗരത്തിലെ ജലക്ഷാമം സമ്പൂർണ്ണമായി പരിഹരിക്കുന്നതിനുളള പദ്ധതിയാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന  അമൃത് 2.0 പദ്ധതിക്ക് 8 മുതൽ 50 കോടി രൂപയാണ് ലഭിക്കുക. മൊത്തം പദ്ധതി തുകയുടെ 10    ശതമാനമാണ് നഗരസഭ നൽകേണ്ടത്. എല്ലാ വീടുകളിലും ഗാർഹിക പൈപ്പ് കണക്ഷൻ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യം. കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുളള വിവര ശേഖരണം പുരോഗമിച്ചു വരികയാണ്. ജല അതോറിറ്റിയുടെയും  മറ്റ് വകുപ്പുകളുടേയും ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ ഇന്നലെ (10-02-2022) നടന്നു. നഗരത്തിൽ 50 വർഷത്തേക്കുള്ള ആവശ്യകത മുന്നിൽ കണ്ടാണ് കർമ്മ പദ്ധതി തയ്യാറാക്കി വരുന്നത്. ഇപ്പോഴത്തെ ജല സ്രോതസ്സായ അച്ചൻകോവിലാറിൽ നിന്നും ജില്ലാ ആസ്ഥാനത്തിന്റെ ആവശ്യകതക്ക് പൂർണമായും ജല ലഭ്യത ഭാവിയിൽ ഉണ്ടാകില്ല എന്നും വിലയിരുത്തൽ ഉണ്ട്. അതിനാൽ മണിയാർ ഡാമിൽ നിന്നും…

Read More