പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 30/05/2025 )

വിദ്യാലയങ്ങള്‍ക്കു ഇന്ന് അവധി (30/05/2025 ) കനത്ത മഴ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി നല്‍കി ജില്ലയില്‍ പുതിയ ദുരിതാശ്വാസ ക്യാമ്പ് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍ വില്ലേജില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പുതിയ ക്യാമ്പ്. വെള്ളം കയറിയ ചെങ്ങാമണ്‍ പ്രദേശത്തെ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ പകല്‍വീടില്‍ ആരംഭിച്ച ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.  മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജില്‍ സെന്റ് ബഹനാന്‍സ് യു.പി സ്‌കൂളിലെ ക്യാമ്പ് താല്‍ക്കാലികമായി അടച്ചു. ലാപ്‌ടോപ്പ് വിതരണം ചെയ്തു അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ 2024- 25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസമുള്ള ഭിന്നശേഷി കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അമ്പിളി…

Read More

പത്തനംതിട്ട ജില്ല :പ്രധാന വാര്‍ത്തകള്‍ / അറിയിപ്പുകള്‍ ( 28/05/2025 )

മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും  ജൂണ്‍ ഒന്നു വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല. ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു ജില്ലയില്‍ ശക്തമായ മഴയുടെ സാഹചര്യത്തില്‍മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് ജൂണ്‍ ഒന്നു വരെ ജില്ലയിലെ എല്ലാ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/05/2025 )

ജില്ലയില്‍ മേയ് മാസം 146 കോവിഡ് കേസുകള്‍:മഴക്കാല രോഗങ്ങളെ ശ്രദ്ധിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയില്‍ മേയ് മാസത്തില്‍ ഇതുവരെ 146 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ. എല്‍ അനിതകുമാരി അറിയിച്ചു. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുകള്‍ ഉണ്ട്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും കൂടുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണം. കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ട വേദന, ചുമ, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുസ്ഥലങ്ങളിലും, യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യം. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രികളിലെത്തുന്നവരും നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുന്നത് നല്ലതാണ്. മഴക്കാലമായതിനാല്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും മുന്‍കരുതല്‍ വേണം. പനി, ചുമ , പേശിവേദന തുടങ്ങിയ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (27/05/2025 )

konnivartha.com:കാലവര്‍ഷം : ജില്ലയിലെ കണ്‍ട്രോള്‍ റൂം വിവരങ്ങള്‍ ജില്ലാ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം ട്രോള്‍ ഫ്രീ: 1077 ഫോണ്‍: 0468 2322515 മൊബൈല്‍: 8078808915 konnivartha.com:താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ കണ്‍ട്രോണ്‍ റൂം നമ്പര്‍ അടൂര്‍: 04734 224826 കോഴഞ്ചേരി: 0468 2222221 റാന്നി: 04735 227442 തിരുവല്ല: 0469 2601303 മല്ലപ്പള്ളി: 0469 2682293 കോന്നി: 0468 2240087 konnivartha.com:ജില്ലാ ഫയര്‍ കണ്‍ട്രോള്‍ റൂം :  0468 2222001, 9497920089 ഫോറസ്റ്റ് ഡിവിഷന്‍ കണ്‍ട്രോള്‍ റൂം റാന്നി: 9188407515 കോന്നി: 9188407513 ആധുനിക ശ്മശാനവുമായി അടൂര്‍ നഗരസഭ അടൂര്‍ നഗരസഭയിലെ ആധുനിക ശ്മശാനത്തിന്റെ നിര്‍മാണോദ്്ഘാടനം നിയമസഭ  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. നാല്‍പതിനായിരം പടിക്ക് സമീപം നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലത്താണ് ശ്മശാനം.  കിഫ്ബി ഫണ്ടില്‍ നിന്നും 4.10 കോടി രൂപ വിനിയോഗിച്ചാണ്  നിര്‍മാണം.…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/05/2025 )

മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും മേയ് 28 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല. ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു ജില്ലയില്‍ ശക്തമായ മഴയുടെ സാഹചര്യത്തില്‍മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് മെയ് 25 മുതല്‍ 28 വരെ ജില്ലയിലെ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 23/05/2025 )

വെച്ചൂച്ചിറ, കൊറ്റനാട്  സാമൂഹിക ആരോഗ്യകേന്ദ്രം നിര്‍മാണോദ്ഘാടനം മന്ത്രി വീണാ ജോര്‍ജ്  ( മേയ് 24) നിര്‍വഹിക്കും വെച്ചൂച്ചിറ, കൊറ്റനാട്  സാമൂഹിക ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മാണോദ്ഘാടനം ആരോഗ്യ  വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  ( മേയ് 24) നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് വെച്ചൂച്ചിറയിലെ ചടങ്ങില്‍ റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ അധ്യക്ഷനാകും.   എംഎല്‍എ യുടെ മണ്ഡല ആസ്തി വികസന ഫണ്ട് 95 ലക്ഷം രൂപ ചെലവഴിച്ചാണ്  ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടം.   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട്  അവതരിപ്പിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം മുഖ്യാതിഥി ആകും. ഉച്ചയ്ക്ക് 2.45ന് കൊറ്റനാടിലെ ചടങ്ങില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. എംഎല്‍എ യുടെ മണ്ഡല ആസ്തി വികസന ഫണ്ട് 90 ലക്ഷം രൂപ ചെലവഴിച്ചാണ്  ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടം.…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/05/2025 )

ഫ്‌ളാഷ് മോബ് (മേയ് 22) തിരഞ്ഞെടുപ്പ് ബോധവല്‍കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി പത്തനംതിട്ട  സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്‍ഭാഗത്ത് (മേയ് 22) രാവിലെ 10.30ന് ഫ്‌ളാഷ് മോബ് നടക്കും. തൊഴില്‍മേള 24ന് കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മേയ് 24ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള നടത്തുന്നു. സെയില്‍സ് മാനേജര്‍, മെക്കാനിക്ക്, പൈത്തണ്‍ ട്രെയിനര്‍, സിസിടിവി ടെക്നീഷ്യന്‍, ഡ്രൈവര്‍, ഷോറൂം മാനേജര്‍, ഗേറ്റ് മോട്ടര്‍ ടെക്നീഷ്യന്‍, ഹോം ഓട്ടോമേഷന്‍ ടെക്നീഷ്യന്‍ അവസരങ്ങളാണുളളത്. ഫോണ്‍ : 9495999688. വ്യക്തിഗത വിവരങ്ങള്‍ നല്‍കണം കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തികരിച്ച് ഏകീക്യത തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം. അതത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തീകരിക്കാം. ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐഡി,…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/05/2025 )

മീസില്‍സ് – റൂബെല്ല നിവാരണ കാമ്പയിന്‍ മേയ് 31 വരെ മീസില്‍സ്- റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കുന്നതിനുളള കാമ്പയിന്‍ മേയ് 31 വരെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി അറിയിച്ചു. മീസില്‍സ് – റൂബെല്ല വാക്‌സിനേഷന്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ അഞ്ചുവയസുവരെയുള്ള കുട്ടികളെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കും. ജില്ലയില്‍ 99 ശതമാനം കുട്ടികളും വാക്‌സിന്‍ എടുത്തിട്ടുണ്ട്. വാക്‌സിനേഷന്‍ കുറവുള്ള ബ്ലോക്കുകളില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കും. മറ്റ് 10 രോഗങ്ങളുടെ വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയവര്‍ക്ക് അവ കൂടി എടുക്കാന്‍ അവസരം നല്‍കും. കുഞ്ഞ് ജനിച്ച് 9 – 12, 16 – 24 മാസങ്ങളില്‍ നല്‍കുന്ന രണ്ട് ഡോസ് മീസില്‍സ് – റൂബെല്ല വാക്‌സിനിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. അഞ്ച്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/05/2025 )

എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (മേയ് 20,  ചൊവ്വ) രാവിലെ 10.30 – സഹകരണ വകുപ്പിന്റെ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ വിജയികളായ സംഘങ്ങള്‍ക്കുളള  പുരസ്‌കാര വിതരണം. വൈകിട്ട് 06.30 മുതല്‍: അന്‍വര്‍ സാദത്ത് മ്യൂസിക് നൈറ്റ് ഇന്നത്തെ സിനിമ (മേയ് 20, ചൊവ്വ) രാവിലെ 10.00- അനുഭവങ്ങള്‍ പാളിച്ചകള്‍ ഉച്ചയ്ക്ക് 01.00- ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം വൈകിട്ട് 04.00 – പ്രാഞ്ചിയേട്ടന്‍ രാത്രി 07.00-  കബനി നദി ചുവന്നപ്പോള്‍ ‘അമ്മ അറിയാതെ’ശ്രദ്ധേയമായി എക്‌സൈസ് വകുപ്പ് നാടകം മദ്യവും മയക്കുമരുന്നുമുള്‍പ്പെടെയുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ പ്രതിരോധ ശബ്ദമായി കലയെ മാറ്റി എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകം. ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ മേളയിലാണ് ലഹരിക്കെതിരെ ‘അമ്മ അറിയാതെ’, ‘കൗമാരം’ എന്നീ  നാടകം അരങ്ങേറിയത്. മഹാകവി ഇടശേരിയുടെ പൂതപാട്ടിനെ ആസ്പദമാക്കി ഹരിഹരന്‍ ഉണ്ണിയുടെ സംവിധാനത്തിലാണ്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/05/2025 )

കരാര്‍ നിയമനം എന്റെ കേരളം പദ്ധതിയിലേക്ക് സിഡിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വീഡിയോഗ്രാഫര്‍ (പ്രൊഡക്ഷന്‍ സ്‌പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റര്‍ എന്നിവരുടെ ഒഴിവുകളുണ്ട്. വിശദ വിവരങ്ങള്‍ www.cdit.org, www.careers.cdit.org വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.  www.careers.cdit.org ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.  അവസാന തീയതി മേയ് 23. ടിപ്പര്‍ ലോറികള്‍ക്ക്  നിയന്ത്രണം / ഇളവ് ദേശീയപാത-66 ന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായുളള ടിപ്പര്‍ വാഹനങ്ങള്‍ സ്‌കൂള്‍ സമയങ്ങളില്‍ വേഗനിയന്ത്രണം ഉള്‍പ്പെടെയുളള എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കി ഓടണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍. 43 ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗതനിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു.  രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം മൂന്നു മുതല്‍ 4.30 വരെയും നിരോധിച്ചുകൊണ്ടുളള സമയക്രമീകരണങ്ങളില്‍ നിന്നാണ് ലോറികളെ ഒഴിവാക്കിയത്.  ഉത്തരവ് വാഹനങ്ങളില്‍ പതിപ്പിക്കണം.  ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് സ്‌കൂള്‍ സമയത്ത് വേഗത കുറയ്ക്കണം. വാഹനങ്ങളുടെ അശ്രദ്ധയാലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് കമ്പനി അധികൃതര്‍ക്കാണ് ഉത്തരവാദിത്തം.…

Read More