അന്തര്‍ദേശീയ ലഹരി വിരുദ്ധദിനാചാരണം സംഘടിപ്പിച്ചു നഷാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി വകുപ്പ് അന്തര്‍ദേശീയ ലഹരി വിരുദ്ധദിനാചാരണവും ലഹരി വിരുദ്ധ റാലിയുംസംഘടിപ്പിച്ചു. ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ഹാളില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ്. സനില്‍ നിര്‍വഹിച്ചു. യുവതലമുറ ലഹരിക്ക് അടിമപ്പെടാതിരിക്കാന്‍ വിമുക്തി മിഷന് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ത്തോമ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ജിജി മാത്യു സ്കറിയ അധ്യക്ഷനായി. പത്തനംതിട്ട ഡിവൈഎസ്പി എസ്. അര്‍ഷാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തിലെ വിജയികള്‍ക്ക് മൊമന്റോ നല്കി. പത്തനംതിട്ട മാര്‍ത്തോമാ സ്കൂളില്‍ നിന്നും സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ജംഗ്ഷന് വരെ റാലിയും സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ജെ ഷംലാ ബീഗം, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ സിജു ബെന്‍, വിമുക്തി…
Read Moreടാഗ്: പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 26/06/2025 )
താല്പര്യപത്രം ക്ഷണിച്ചു പത്തനംതിട്ട എല്‍.എ (ജനറല്‍) ഓഫീസിലേക്ക് 1500 സിസി യില്‍ കൂടുതല്‍ കപ്പാസിറ്റിയുളള ടാക്സി വാഹനം സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് താല്പര്യപത്രം ക്ഷണിച്ചു. ജൂണ്‍ 28 ന് വൈകിട്ട് നാലിന് മുമ്പ് കളക്ടറേറ്റ്, മൂന്നാംനിലയിലെ എല്‍.എ (ജനറല്‍) ഓഫീസില്‍ താല്പര്യപത്രം സമര്‍പ്പിക്കണം. ഫോണ്‍ : 9745384838 വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വാദ്യോപകരണം നല്‍കുന്നതിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കലാമേഖലയിലേക്ക് കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കണം. കലാകാരന്മാര് ലഹരി വിരുദ്ധ സന്ദേശത്തിന്റെ വക്താക്കളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലെ രജിസ്റ്റേഡ് ഗ്രൂപ്പുകള്‍ക്കാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി സരസ്വതി, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ്…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 25/06/2025 )
മസ്റ്ററിംഗ് ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെന്ഷന് 2024 ഡിസംബര്‍ 31 വരെ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0469 2223069. ഫിറ്റ്നസ് ട്രെയിനര്‍ അസാപ് കേരളയുടെ കുളക്കട കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നടത്തുന്ന ഫിറ്റ്നസ് ട്രെയിനര്‍ ബാച്ചിലേക്ക് അഡ്മിഷന് ആരംഭിച്ചു. 18 വയസ് പൂര്‍ത്തിയായ പത്താം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9496232583, 9495999672. വിവരം പുതുക്കണം കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി മുഴുവന്‍ അംഗങ്ങളും ഏകീകൃത ഐഡി കാര്‍ഡ് കൈപ്പറ്റുന്നതിന് അക്ഷയകേന്ദ്രത്തിലെത്തി എഐഐഎസ് സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്യണം. ക്ഷേമനിധി ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, ജനന തീയതി തെളിയിക്കുന്ന രേഖ, കൈയൊപ്പ്, റേഷന്‍…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 24/06/2025 )
രഞ്ജിതയുടെ മൃതദേഹം ഇന്ന് ( ജൂണ്‍ 24, ചൊവ്വ) നാട്ടിലെത്തിക്കും അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ജി നായരുടെ മൃതദേഹം ചൊവ്വാഴ്ച ( ജൂണ്‍ 24 ) നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലാട് രാവിലെ 11 ന് എത്തിക്കും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്കൂളില്‍ ഉച്ചയ്ക്ക് 2.30 വരെ പൊതുദര്‍ശനം. സംസ്കാരം വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍. അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് രഞ്ജിതയെ തിരിച്ചറിഞ്ഞത്. സ്കൂളിന് അവധി അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച രഞ്ജിത ജി നായരുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യു പി സ്കൂളിന് ഇന്ന് (ജൂണ്‍ 24, ചൊവ്വ) ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് അവധി പ്രഖ്യാപിച്ചു.…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 21/06/2025 )
യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാം: ജില്ലാ കലക്ടര്‍ യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും ശാരീരിക മാനസിക ഊര്‍ജം വീണ്ടെടുക്കാനും സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്. ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച 11 -ാം അന്താരാഷ്ട്ര യോഗദിനാചരണം ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദിനാചരണത്തില്‍ ഒതുങ്ങാതെ യോഗയെ ജീവിതത്തിന്റെ ഭാഗമാക്കണം. ആരോഗ്യ സംരക്ഷണത്തിനായി ദിവസവും സമയം കണ്ടെത്തണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിചേര്‍ത്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് കൃഷ്ണകുമാര്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) ഡോ. ബിജു കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗ വെല്‍നസ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ തുളസി ക്ലാസ് നയിച്ചു. യോഗയിലെ ദേശീയ സ്വര്‍ണ മെഡല്‍ ജേതാവ് രേവതി രാജേഷിനെ എഡിഎം ബി ജ്യോതി ആദരിച്ചു.…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 20/06/2025 )
കോട്ട സര്‍ക്കാര്‍ ഡി.വി എല്‍പി സ്കൂള്‍ പഴയ കെട്ടിടം പൊളിക്കും ആറന്മുള ഗ്രാമപഞ്ചായത്തിലെ കോട്ട സര്‍ക്കാര്‍ ഡി.വി എല്‍ പി സ്കൂളിലെ അപകടാവസ്ഥയിലുള്ള പഴയകെട്ടിടം പൊളിച്ച് മാറ്റാന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ഉത്തരവ്. 100 വര്‍ഷത്തോളം പഴക്കമുള്ളതും നിലവില്‍ ഉപയോഗിക്കാത്തതുമായ കെട്ടിടം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തി ദുരന്തനിവാരണ നിയമം വകുപ്പ് 33, 34 (കെ) പ്രകാരമാണ് പൊളിക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ആറന്മുള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ നേരിട്ട് മേല്‍നോട്ട ചുമതല വഹിക്കും. തെരുവ് വിളക്ക് സ്ഥാപിച്ചു റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് മഠത്തുംമൂഴി വലിയ പാലത്തിലും പൂവത്തുംമൂട് പാലത്തിലും സ്ഥാപിച്ച തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. ഉദ്ഘാടനം അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 20/06/2025 )
സര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തിനൊപ്പം: മന്ത്രി സജി ചെറിയാന് അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്. കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നഴ്സിങ്ങ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. സഹോദരന് രതീഷ് ജി നായരും അമ്മാവന് ഉണ്ണികൃഷ്ണനും അഹമ്മദാബാദിലുണ്ട്. മൃതദേഹം തിരിച്ചറിയാന്‍ സഹോദരന്റെ ഡിഎന്‍എ സാമ്പിള്‍ നല്‍കിയിരുന്നു. പരിശോധനാ ഫലത്തിന് ശേഷമാകും മൃതദേഹം വിട്ടുകിട്ടുക. മാതാവിന്റെയും രണ്ട് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത. വായന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം:ലോകത്തെ മാറ്റാന്‍ പുസ്തകത്തിനാകും: പ്രമോദ് നാരായണ്‍ എംഎല്‍എ:നവോത്ഥാന മുന്നേറ്റത്തില്‍ മുഖ്യ പങ്കുവഹിച്ചത് ലൈബ്രറി കൗണ്‍സില്‍: ജോര്‍ജ് എബ്രഹാം ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ വായനയ്ക്കാകുമെന്നും ലോകത്തെ മാറ്റിമറിച്ച…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 19/06/2025 )
വായനപക്ഷാചരണം:ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച്ച റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രമോദ് നാരായണ്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാതല വായനപക്ഷാചരണത്തിന് ഇന്ന് (ജൂണ്‍ 19 വ്യാഴം) തുടക്കം. വായനദിനമായ ഇന്ന് രാവിലെ 10 ന് റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് വായന സന്ദേശം നല്‍കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര് പ്രകാശ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി ആനന്ദന്, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍,…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 18/06/2025 )
വായനാദിന- വായന പക്ഷാചരണം:വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം വായനാദിന – വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. അടുത്തിടെ വായിച്ച ഏതെങ്കിലും മലയാളം പുസ്തകത്തെക്കുറിച്ച് ഒന്നര പേജില്‍ കവിയാതെയുള്ള ആസ്വാദനക്കുറിപ്പ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കണം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും ലഭിക്കും. വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, സ്കൂളിന്റെ പേര്, രക്ഷിതാവ് / അധ്യാപകന്റെ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ആസ്വാദനക്കുറിപ്പ് 2025 ജൂണ്‍ 27 ഉച്ചകഴിഞ്ഞ് മൂന്നിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റ് (താഴത്തെ നില), പത്തനംതിട്ട- 689645 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം. ഫോണ്‍: 0468 2222657 വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് ജില്ലാ ലൈബ്രറി കൗണ്‍സിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 16/06/2025 )
മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമം : ബോധവല്കരണ പരിപാടി നടന്നു മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്കരണ പരിപാടി സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുമ്പനാട് ധര്‍മതഗിരി മന്ദിരത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ജിജി മാത്യു അധ്യക്ഷനായി. ജില്ല സാമൂഹികനീതി ഓഫീസര്‍ ജെ ഷംല ബീഗം, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത, ജില്ല പഞ്ചായത്ത് അംഗം സി കെ ലതാകുമാരി, പ്രൊബേഷന്‍ ഓഫീസര്‍ സിജു ബെന്‍, റവ. കെ എസ് മാത്യൂസ് , വയോജന കമ്മിറ്റി അംഗങ്ങളായ ബി ഹരികുമാര്‍, രമേശ്വരി അമ്മ, വി ആര് ബാലകൃഷ്ണന്, അഡ്വ പി ഇ ലാലച്ചന്‍, വയോമിത്രം കോര്‍ഡിനേറ്റര്‍ എ എല്‍ പ്രീത, ഓള്ഡ്ഏജ് ഹോം സൂപ്രണ്ട് ഒ എസ് മീന എന്നിവര്‍ പങ്കെടുത്തു. എന്‍എസ്എസ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ രാജശ്രീ…
Read More