പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/11/2025 )

പരിശീലനം മാറ്റിവച്ചു തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറിയില്‍ നവംബര്‍ 26 ന് നടത്താനിരുന്ന ടര്‍ക്കി കോഴി വളര്‍ത്തല്‍ പരിശീലനം നവംബര്‍ 27 ലേക്ക് മാറ്റിവച്ചു. ഫോണ്‍ : 0469 2965535. പ്രവേശനം ആരംഭിച്ചു ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ (ഒരു വര്‍ഷം ) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത : പ്ലസ് ടു/ബിരുദം. ഫോണ്‍ : 7306119753. തൊഴില്‍മേള അസാപ് കേരളയുടെ കുന്നന്താനം കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നവംബര്‍ 29 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, പിജി, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 9495999688, 9496085912. നിയമസഹായ ക്ലിനിക്ക് വിമുക്ത ഭടന്മാര്‍ക്കാവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് ജില്ലാ സെനിക ക്ഷേമ ഓഫീസില്‍ നവംബര്‍ 22…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/11/2025 )

PHOTO;Yahiya H. Pathanamthitta    നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന് നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന് രാവിലെ 11.30 ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. നെടുമ്പ്രം പുത്തന്‍കാവ് ദേവസ്വം സദ്യാലയത്തില്‍ പൊതുസമ്മേളനം നടക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. സംസ്ഥാന ബജറ്റില്‍ രണ്ടു കോടി രൂപ അനുവദിച്ച പഞ്ചായത്ത് സ്റ്റേഡിയം ശിലാസ്ഥാപനം, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്ള വടശേരില്‍പടി- നാലൊന്നില്‍പടി റോഡ്, ശ്മശാനം റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ മുഖ്യാതിഥിയാകും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.       ക്വട്ടേഷന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉപയോഗയോഗ്യമല്ലാത്ത സാധന സാമഗ്രികള്‍ വില്‍പ്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/11/2025 )

കുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നവംബര്‍ ഏഴിന് കുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നവംബര്‍ ഏഴിന് രാവിലെ 9.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടര്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേറ്റര്‍ എസ് ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മിന്‍ഹാജ് ആലം, സ്വതന്ത്ര ഡയറകടര്‍ വി മുരുകദാസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന് നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/11/2025 )

തിരുവല്ല നഗരസഭ വികസന സദസ് സംഘടിപ്പിച്ചു തിരുവല്ല നഗരസഭ വികസന സദസ്  മാത്യൂ ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ സമുച്ചയത്തില്‍ വൈസ് ചെയര്‍മാന്‍ ജിജി വട്ടാശേരില്‍ അധ്യക്ഷനായി. റിസോഴ്സ് പേഴ്സണ്‍ ഡി ശിവദാസ് വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. നഗരസഭയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസന റിപ്പോര്‍ട്ട് സെക്രട്ടറി ആര്‍ കെ ദീപേഷ് അവതരിപ്പിച്ചു. കൗണ്‍സിലര്‍ അഡ്വ. പ്രദീപ് മാമന്‍ മാത്യൂ വികസന നേര്‍ക്കാഴ്ച അവതരിപ്പിച്ചു. സംസ്ഥാനസര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമാണ് സദസ് സംഘടിപ്പിച്ചത്. വിവിധ മേഖലകളിലെ വികസനത്തെ സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷീജ കരിമ്പാല , രാഹുല്‍ ബിജു, ബിന്ദു ജേക്കബ് , കൗണ്‍സിലര്‍മാരായ ബിന്ദു പ്രകാശ്, ലില്‍ഡാ തോമസ് വഞ്ചിപാലം, ഷാനി താജ്, മേഘ കെ ശാമുവല്‍, അനു…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/11/2025 )

ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍:നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ഥ്യത്തിലേക്ക്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ നാലിന് പകല്‍ 12 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സര്‍ക്കാരിന്റെ കരുതലായാണ് നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. 10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ റിസപ്ഷന്‍, പോലീസ് ഹെല്‍പ്പ് ഡെസ്‌ക്, മൂന്ന് ഒപി മുറികള്‍, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷന്‍, ഇസിജി റൂം, ഐ.സി.യു, ഫാര്‍മസി, സ്റ്റോര്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 01/11/2025 )

താല്‍കാലിക ഡ്രൈവര്‍മാര്‍ക്കുള്ള ടെസ്റ്റ് നവംബര്‍ അഞ്ചിന് മോട്ടര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പ്രൊജക്ടിലേക്ക് താല്‍കാലിക ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുളള ഡ്രൈവിംഗ് ടെസ്റ്റ് നവംബര്‍ അഞ്ചിന് രാവിലെ 10ന് പത്തനംതിട്ട ആര്‍റ്റിഒ ഓഫീസിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തും. അസല്‍ ഡ്രൈവിംഗ് ലൈസന്‍സ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 0468 2222426.   ദര്‍ഘാസ് പത്തനംതിട്ട ആര്‍റ്റിഒ ഓഫീസിലേക്ക് മോട്ടര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രൊമോ വീഡിയോ, ഡിജിറ്റല്‍ ഡോക്യുമെന്റ് വീഡിയോ,  സുവനീര്‍ എന്നിവ തയാറാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  അവസാന തീയതി നവംബര്‍ 10  വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0468 2222426. ദര്‍ഘാസ് മോട്ടര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പദ്ധതി നടത്തിപ്പിലേക്ക് ഇലവുങ്കല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ശബരിമലയില്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 31/10/2025 )

ജില്ലാതല പട്ടയമേള ഒക്ടോബര്‍ 31 ന് :മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും പത്തനംതിട്ട ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഒക്ടോബര്‍ 31 രാവിലെ 10.30 ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ തിരുവല്ല വിജിഎം ഹാളില്‍  നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ 35 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. എംഎല്‍എമാരായ മാത്യു ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണ ജില്ലയായി പത്തനംതിട്ട:പ്രഖ്യാപനം മന്ത്രി വീണാ ജോര്‍ജ് ഒക്ടോബര്‍ 31…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 29/10/2025 )

പത്തനംതിട്ട നഗരസഭ വികസന സദസ് ഒക്ടോബര്‍ 30ന്:മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും പത്തനംതിട്ട നഗരസഭയിലെ വികസന സദസ് ഒക്ടോബര്‍ 30ന് രാവിലെ 10.30 ന് അബാന്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും.   സെക്രട്ടറി എ. മുംതാസ് നഗരസഭയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസനനേട്ടം അവതരിപ്പിക്കും. റിസോഴ്‌സ് പേഴ്‌സണ്‍ വികസന സദസിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന- ക്ഷേമ പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കുവാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. നഗരസഭാംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.   ജില്ലാ വികസന സമിതി യോഗം ഒക്ടോബര്‍ 30 ന് പത്തനംതിട്ട ജില്ല വികസന സമിതി യോഗം ഒക്ടോബര്‍ 30 ന് രാവിലെ 10.30 മുതല്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/10/2025 )

മലയാളദിനം, ഭരണഭാഷാവാരാഘോഷം നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ പത്തനംതിട്ട ജില്ലാ ഭരണകൂടവും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി ജില്ലയില്‍ നവംബര്‍ ഒന്നു മുതല്‍ നവംബര്‍ ഏഴു വരെ ഭരണഭാഷാവാരാഘോഷവും മലയാളദിനവും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും.   എഡിഎം ബി ജ്യോതി അധ്യക്ഷയാകും. കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലും.   ജില്ലാ ഭരണഭാഷ പുരസ്‌ക്കാര ജേതാവിനെ ചടങ്ങില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മലയാള ഭാഷ, സംസ്‌കാരം, ചരിത്രം എന്നീ വിഷയങ്ങളെ കുറിച്ച് പ്രശ്നോത്തരി സംഘടിപ്പിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ഡെപ്യൂട്ടി…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/10/2025 )

  റവന്യൂ രംഗത്ത് വിപ്ലവകരമായ മാറ്റം : മന്ത്രി കെ. രാജന്‍ konnivartha.com; ആറന്മുള, ചെന്നീര്‍ക്കര, പുറമറ്റം, നിരണം, കൂടല്‍, കോന്നിത്താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു റവന്യൂ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ആറന്മുള, ചെന്നീര്‍ക്കര, പുറമറ്റം, നിരണം, കൂടല്‍, കോന്നിത്താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുതാര്യവും കൃത്യതയോടുമുള്ള പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് റവന്യൂ സേവനങ്ങള്‍ വേഗതയില്‍ ലഭ്യമാക്കി. ഡിജിറ്റല്‍ റീസര്‍വേയിലൂടെ രണ്ടുവര്‍ഷത്തില്‍ കേരളത്തിന്റെ മൂന്നിലൊന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പേള്‍, റവന്യൂ വകുപ്പിന്റെ  റിലീസ്, സര്‍വേ വകുപ്പിന്റെ  ഇ മാപ്പ് പോര്‍ട്ടലുകള്‍ കോര്‍ത്തിണക്കിയ എന്റെ ഭൂമി പോര്‍ട്ടല്‍ സംവിധാനം ഭൂമി ക്രയവിക്രയം എളുപ്പമാക്കി. നാലുലക്ഷത്തിലധികം പട്ടയങ്ങള്‍ നല്‍കി ഭൂരഹിതരില്ലാത്ത കേരളം എന്ന നേട്ടത്തിനരികിലാണ് സംസ്ഥാനം.…

Read More